കശ്മീരിലേത് സങ്കീര്‍ണ സാഹചര്യം; ഇടപെടാമെന്ന് വീണ്ടും ട്രംപ്

കശ്മീരിലേത് സങ്കീര്‍ണ സാഹചര്യം; ഇടപെടാമെന്ന് വീണ്ടും ട്രംപ്

Published on

കശ്മീര്‍ വിഷയം സങ്കീര്‍ണമാണെന്നും മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ഖാനുമായും വിഷയം സംസാരിച്ചു. കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിച്ചിരുന്നു. നേരത്തെ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്ത്യ തള്ളുകയായിരുന്നു.

കശ്മീരിലേത് സങ്കീര്‍ണ സാഹചര്യം; ഇടപെടാമെന്ന് വീണ്ടും ട്രംപ്
സിസ്റ്റര്‍ ലൂസിക്കെതിരായ അപവാദ പ്രചരണം: ആറ് പേര്‍ക്കെതിരെ കേസ്; വീഡിയോ പ്രചരിപ്പിച്ച വൈദികന്‍ ഒന്നാം പ്രതി

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്ഡ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇത് വിവാദമാകുകയും അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

logo
The Cue
www.thecue.in