തിരുവനന്തപുരം വിമാനത്താവളം അടുത്ത മാസം അദാനിക്ക് കൈമാറും 

തിരുവനന്തപുരം വിമാനത്താവളം അടുത്ത മാസം അദാനിക്ക് കൈമാറും 

Published on

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനി എന്റര്‍പ്രൈസിന് കൈമാറുന്ന തീരുമാനം അടുത്ത മാസമുണ്ടാകും. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തില്‍ വിമാനത്താവള അധികാര കൈമാറ്റത്തിനുള്ള തീരുമാനം അടുത്തമാസം എടുക്കുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്ന

തിരുവനന്തപുരത്തിന് പുറമേ അഹമ്മദാബാദ്, ലക്‌നൗ, ജെയ്പുര്‍, ഗുവാഹട്ടി, മംഗലാപുരം വിമാനത്താവളങ്ങളാണ് കൈമാറുന്നത്. അമ്പത് വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല. ലേലത്തിലൂടെയാണ് അദാനി ഈ ആറ് വിമാനത്താവളങ്ങള്‍ പിടിച്ചത്.

വിമാനത്താവളങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള സ്ഥാപനത്തിലേക്ക് മാറാമെന്നാണ് ധാരണ. താല്‍പര്യമുള്ളവര്‍ക്ക് അദാനി എന്റര്‍പ്രൈസിസില്‍ ചേരാനുള്ള അനുമതിയും ലഭിക്കും.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. അദാനിയെ ഏല്‍പ്പിക്കുന്നത് വിമാനത്താവളത്തിന്റെ വികസനത്തിന് തടസ്സമാകുമെന്നും സര്‍ക്കാറിനെ ശത്രുപക്ഷത്ത് നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കെ എസ് ഐ ഡി സി ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും രണ്ടാമത് എത്താനേ കഴിഞ്ഞിരുന്നുള്ളു.

logo
The Cue
www.thecue.in