ഇടുക്കിയില്‍ ബീഫ് കഴിച്ച യുവാക്കള്‍ക്ക് ഊരുവിലക്ക്

ഇടുക്കിയില്‍ ബീഫ് കഴിച്ച യുവാക്കള്‍ക്ക് ഊരുവിലക്ക്
Published on

ഇടുക്കി മറയൂരില്‍ ബീഫ് കഴിച്ചതിന് 24 യുവാക്കളെ ഊരുവിലക്കിയതായി പരാതി. ആദിവാസിക്കുടികളിലെയുവാക്കള്‍ മറയൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് ബീഫ് കഴിച്ചതായാണ് ഊര് കൂട്ടം ആരോപിക്കുന്നത്.

ആദിവാസികളുടെ വിശ്വാസം അനുസരിച്ച് ബീഫ് കഴിക്കാന്‍ പാടില്ല. പരമ്പരാഗതമായി ഈ വിശ്വാസം അവര്‍ പിന്തുടര്‍ന്ന് വരുന്നവരാണ്. ഇത് ലംഘിച്ചെന്ന് അറിഞ്ഞതോടെയാണ് സംയുക്തമായി യുവാക്കള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.

ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് യുവാക്കള്‍ ബീഫ് കഴിച്ചതായി ഊരുകൂട്ടത്തെ അറിയിച്ചത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

മറയൂര്‍, പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി എന്നീ ആദിവാസിക്കുടികളിലെ 24 യുവാക്കള്‍ക്കാണ് വിലക്ക്.

വിലക്ക് വന്നതോടെ ബന്ധുക്കളുമായോ വീട്ടുകാരുമായോ സംസാരിക്കാന്‍ കഴിയുന്നില്ലെന്നും കാടുകളിലാണ് താമസമെന്നും യുവാക്കള്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in