തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്തുവാൻ തീരുമാനം. ആൾക്കൂട്ടത്തെ പൂർണ്ണമായും ഒഴിവാക്കും. പല ചടങ്ങുകളും വെട്ടിക്കുറയ്ക്കും. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറച്ചിരിക്കുകയാണ്. സാധാരണയായി രണ്ട് മണിക്കൂറാണ് കുടമാറ്റത്തിന്റെ സമയം. വൈകിട്ട് 5. 30യോട് കൂടി കുടമാറ്റം അവസാനിപ്പിക്കുവാനാണ് തീരുമാനം. വലിയ ആഘോഷത്തോടെയുള്ള സാമ്പിൾ വെടിക്കെട്ട് ഉണ്ടാവുകയില്ല. ചമയ പ്രദർശനം പൂർണ്ണമായും ഒഴിവാക്കി.
24നുള്ള പകൽ പൂരവും ഒഴിവാക്കും. സംഘാടകർക്ക് മാത്രമാണ് പ്രവേശനം. പൂരപ്പറമ്പിൽ പ്രവേശിക്കുന്നതിനായി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്സിൻ സെർട്ടിഫിക്കേറ്റും നിർബന്ധമാണ്. പാറമേക്കാവും കൊച്ചി ദേവസ്വവും സമ്മതം അറിയിച്ചു. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.
ആളുകള്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം ചില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉല്‍ക്കൊള്ളിച്ചുകൊണ്ട് പൂരം നടത്താം എന്ന തീരുമാനം ദേവസ്വങ്ങള്‍ കൈകൊണ്ടിരിക്കുന്നത്.