തൃക്കാക്കരയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വിജയ സാധ്യതയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കരയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വിജയ സാധ്യതയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍
Published on

തൃക്കാക്കരയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിജയ സാധ്യതയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍. വിജയ പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും ബി.ജെ.പി നല്ല മത്സരം കാഴ്ച വെച്ചുവെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ട്വന്റി ഫോറിനോടായിരുന്നു പ്രതികരണം. ആദ്യ ഘട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് മേല്‍ക്കെയുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആര് ജയിച്ചാലും വലിയ മാര്‍ജിനില്‍ ഉള്ള വിജയമായിരിക്കില്ലെന്നും എ.എന്‍ രാധാകൃഷ്ണന്‍

എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്

ബി.ജെ.പിയുടെ ബേസ് വോട്ട് തൃക്കാക്കര മണ്ഡലത്തില്‍ കുറവാണ്. ഞങ്ങളുടെ സീ ഗ്രേഡ് മണ്ഡലമാണ് ഇത്. 2011ല്‍ അയ്യായിരം വോട്ടല്ലേ ഇവിടെ ബി.ജെ.പി കിട്ടിയിട്ടുള്ളൂ. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നല്ല പ്രവര്‍ത്തനം നടത്തിയ മത്സരമാണ്. ആദ്യ ഘട്ടത്തില്‍ ഉമയെ സംബന്ധിച്ചിടത്തോളം നല്ല ലീഡ് കിട്ടുമെന്നൊരു പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. ആര് ജയിച്ചാലും വലിയ മാര്‍ജിനില്‍ ഉള്ള വിജയമായിരിക്കില്ലെന്നും എ.എന്‍ രാധാകൃഷ്ണന്‍.

Related Stories

No stories found.
logo
The Cue
www.thecue.in