തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാന്‍ സി.പി.എം കമ്മീഷനെ നിയോഗിച്ചു. എ.കെ ബാലനും ടി.പി രാമകൃഷ്ണനും കമ്മീഷന്‍ അംഗങ്ങള്‍.
ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിമാരെയുള്‍പ്പെടെ അണിനിരത്തി പ്രചാരണം നടത്തിയിട്ടും തോല്‍വിയുണ്ടായ സാഹചര്യമാണ് സി.പി.ഐ.എം പരിശോധിക്കുന്നത്. വോട്ട് ചോര്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ രണ്ടംഗ കമ്മീഷന്‍ പരിശോധിക്കും.
സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് പരാജയം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ തീരുമാനമായത്. തൃക്കാക്കരയില്‍ ഇടതുമുന്നണി വലിയ പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകള്‍ തൃക്കാക്കരയില്‍ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.