കടകംപള്ളി സുരേന്ദ്രന്‍  
കടകംപള്ളി സുരേന്ദ്രന്‍  

‘ഗോമാതാ സംരക്ഷകര്‍ തീറ്റയെങ്കിലും കൊടുക്കണം’; വേണ്ടിവന്നാല്‍ പശുക്കളെ ഏറ്റെടുക്കുമെന്ന് ദേവസ്വംമന്ത്രി  

Published on

ഗോമാതാവിന്റെ സംരക്ഷകര്‍ എന്ന് പറയുന്നവര്‍ അവയ്ക്ക് ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്വകാര്യട്രസ്റ്റ് ആരംഭിച്ച ഗോശാല സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പശുക്കുട്ടികള്‍ അടക്കമുള്ള മുപ്പതിലേറെ മിണ്ടാപ്രാണികള്‍ മതിയായ ആഹാരമോ സംരക്ഷണമോ ഇല്ലാതെ ഗോശാലയില്‍ കഴിയുകയാണെന്ന് മന്ത്രി പറഞ്ഞു.

സുരേഷ് ഗോപി എം പി അടക്കമുള്ളവരാണ് ഈ ട്രസ്റ്റിന് പിറകില്‍ എന്നാണ് മനസിലാക്കുന്നത്. ഗോ സംരക്ഷണത്തെ കുറിച്ച് വാചാലരാകുന്നവര്‍, കുറഞ്ഞത് അവയ്ക്ക് സമയാസമയം ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണം.  

കടകംപള്ളി സുരേന്ദ്രന്‍  

മഴയില്‍ നിന്നും വെയിലില്‍ നിന്നും യാതൊരു സംരക്ഷണവുമില്ലാത്ത അവസ്ഥയില്‍ ആണ് പശുക്കള്‍ കഴിയുന്നത്. ഷെഡിനുള്ളില്‍ നിന്ന് ചാണകവും മൂത്രവും യഥാസമയം നീക്കം ചെയ്യുന്നില്ല. ഈയടുത്ത് ഒരു പശുക്കിടാവിനെ പട്ടി കടിച്ചു കൊന്നതായി അവിടെ കൂടിയ ഭക്തര്‍ പരാതിയായി പറയുകയുണ്ടായി. മിണ്ടാപ്രാണികളുടെ അവസ്ഥയില്‍ നിന്നും അവയ്ക്ക് കൃത്യമായി ഭക്ഷണം ലഭിക്കാറില്ലെന്നത് വ്യക്തമാണ്. ഇതിന് പണമില്ലെന്ന ന്യായമാണ് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നതെന്നും ജീവനക്കാരനില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍  
ക്വാറി ഭീഷണിയൊഴിയാതെ ചെങ്ങോട്ടുമല; സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് പ്രദേശവാസികള്‍ 

ക്ഷേത്രത്തിലേക്ക് ആവശ്യമായ പാല്‍ ലഭിക്കുവാന്‍ ക്ഷേത്രം വക ഗോശാല ഉള്ളപ്പോഴാണ് സ്വകാര്യ ട്രസ്റ്റ് ഇവിടെ മറ്റൊരു ഗോശാല നടത്തുന്നത്. മിണ്ടാപ്രാണികള്‍ക്ക് വലിയ രീതിയിലുള്ള ക്രൂരതയാണ് നേരിടുന്നതെന്ന് ബോധ്യമായതിനാല്‍ ആവശ്യമെങ്കില്‍ കന്നുകാലികളെ ഏറ്റെടുത്തു ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു കൈമാറാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കും. താല്‍ക്കാലിക ആശ്വാസത്തിന്, അവയ്ക്ക് ആഹാരം എത്തിച്ചു നല്‍കാനുള്ള ഏര്‍പ്പാട് ചെയ്യാന്‍ ചെയ്യാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

logo
The Cue
www.thecue.in