'എന്റെ വക ഒരു പവന്‍' എന്ന് യൂത്ത് ലീഗ്, മനസ്സാക്ഷിയുടെ കോടതിയിലേക്ക് പോകില്ലെന്ന് ആഷിഖ് അബു

'എന്റെ വക ഒരു പവന്‍' എന്ന് യൂത്ത് ലീഗ്, മനസ്സാക്ഷിയുടെ കോടതിയിലേക്ക് പോകില്ലെന്ന് ആഷിഖ് അബു
Published on

തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് രാഷ്ട്രീയ വിവാദമാകുമ്പോള്‍ 'എന്റെ വക ഒരു പവന്‍' എന്ന് സംവിധായകന്‍ ആഷിഖ് അബുവിനെ ഗോള്‍ഡ് ചാലഞ്ചിന് ക്ഷണിച്ച് യൂത്ത് ലീഗ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴ അഴിമതി കേസ് വിവാദമായപ്പോള്‍ 'എന്റെ വക അഞ്ഞൂറ്' എന്ന്‌ ആഷിഖ് അബു, ആരോപണവിധേയനായ കെ എം മാണിക്കെതിരെ പോസ്റ്റിട്ടിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സ്വര്‍ണ്ണത്തട്ടിപ്പ് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പുറത്തുവരുമ്പോള്‍ ആഷിഖിനെ ചാലഞ്ച് ചെയ്യുകയാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. അതേസമയം ഈ കേസ് മനസ്സാക്ഷിയുടെ കോടതിയിലേക്ക് പോകില്ലെന്നാണ് ആഷിഖ് അബുവിന്റെ പരിഹാസ പോസ്റ്റ്. ബാര്‍ കേസ്, സോളാര്‍ വിവാദങ്ങള്‍ക്കിടെ, മനസ്സാക്ഷിയുടെ കോടതിയില്‍ താന്‍ തെറ്റുകാരനല്ലെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരുന്നു. ഇതുപയോഗിച്ച് പ്രതിപക്ഷത്തെ ട്രോളുകയാണ് ആഷിഖ്.

sys 8
'എന്റെ വക ഒരു പവന്‍' എന്ന് യൂത്ത് ലീഗ്, മനസ്സാക്ഷിയുടെ കോടതിയിലേക്ക് പോകില്ലെന്ന് ആഷിഖ് അബു
ഷോക്കിലാണ്, മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് സ്വപ്‌നയുടെ അമ്മ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രതിപക്ഷത്തിന് നേരെയുള്ള പരിഹാസം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നതാണ് കോടിയേരിയുടെ പ്രസ്താവന. തെറ്റ് ചെയ്തവര്‍ ആരായാലും രക്ഷപ്പെടാന്‍ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍ഡിഎഫിന്റെയോ സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. അതുസംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് കോടിയേരിയുടെ വാക്കുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in