വീണ്ടും പനച്ചിക്കാട് ആര്‍എസ്എസ്-സേവാഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ ; ശബരിമല വിവാദം മറക്കരുതെന്ന് സിപിഎമ്മിനോട്

വീണ്ടും പനച്ചിക്കാട് ആര്‍എസ്എസ്-സേവാഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ ; ശബരിമല വിവാദം മറക്കരുതെന്ന് സിപിഎമ്മിനോട്
Published on

കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിന് സമീപമുള്ള, ആര്‍എസ്എസ്-സേവാ ഭാരതി കേന്ദ്രത്തില്‍ വീണ്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഒക്ടോബര്‍ 16 ന് സേവാ ഭാരതിയുടെ കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ എത്തിയത് ആര്‍എസ്എസുമായുള്ള കൂട്ടുകെട്ടിന്റെ തെളിവാണെന്ന് സിപിഎം ആരോപണമുന്നയിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് മറുപടിയായാണ് വിജയദശമി നാളില്‍, ഒരിക്കല്‍ കൂടി തിരുവഞ്ചൂര്‍ ഇവിടെ എത്തിയത്. പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെത്തുകയും വിദ്യാമണ്ഡപം അടക്കം സന്ദര്‍ശിച്ച ശേഷം സേവാഭാരതിയുടെ ഭക്ഷണവിതരണ കേന്ദ്രം സന്ദര്‍ശിക്കുകയുമായിരുന്നു. ശേഷം കലവറയിലുമെത്തി. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട തിരുവഞ്ചൂര്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമുന്നയിച്ചു. അമ്പലത്തില്‍ പോകാത്തതിനാലാണ് സിപിഎം നേതാക്കള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

വീണ്ടും പനച്ചിക്കാട് ആര്‍എസ്എസ്-സേവാഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ ; ശബരിമല വിവാദം മറക്കരുതെന്ന് സിപിഎമ്മിനോട്
ദുര്‍ഗാദേവിയെ അപമാനിച്ചെന്ന് ഹിന്ദു ഐക്യവേദി ; മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് യുവതിക്കെതിരെ കേസ്

ശബരിമല വിവാദവും തുടര്‍ സംഭവങ്ങളും സിപിഎം മറക്കരുത്. പനച്ചിക്കാട് ക്ഷേത്രത്തെയാണ് സിപിഎം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. ക്ഷേത്രത്തെ വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎം തയ്യാറാകണം. മതമൈത്രിക്ക് പേരുകേട്ട സ്ഥലമാണ് പനച്ചിക്കാട് .വിവിധ മതങ്ങളിലെ ദേവാലയങ്ങള്‍ തമ്മില്‍ ഇവിടെ വലിയ മൈത്രിയിലാണ്. അത് പോലും പരിഗണിക്കാതെയാണ് സിപിഎം വിവാദമുണ്ടാക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു കുട്ടി ഈപ്പന്‍, പഞ്ചായത്ത് അംഗം എബിസണ്‍ കെ എബ്രഹാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആദ്യ സന്ദര്‍ശനത്തിലും ഇവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. അതേസമയം തിരുവഞ്ചൂര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവെച്ച് ക്ഷേത്രം ഭാരവാഹികളായ ഗോപിനാഥ് വാര്യരും ശ്രീകുമാറും രംഗത്തെത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ക്ഷേത്രത്തില്‍ ഇത്തവണ അന്നദാന വഴിപാട് ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ആര്‍എസ്എസിന്റെ സന്നദ്ധ സംഘടനയായ സേവാഭാരതി ഇത് ഏറ്റെടുത്തു. ഇതിനായി ക്ഷേത്രത്തിന് മുന്നിലെ കെട്ടിടം ഒക്ടോബര്‍ 15 ന് വാടകയ്ക്ക് എടുക്കുകയായിരുന്നു. നവരാത്രി വ്രതം ആരംഭിച്ച 17 മുതല്‍ എല്ലാ ദിവസവും അന്നദാനം നടത്തിവരുന്നുണ്ട്. കൊവിഡ് മുന്‍കരുതലായി ഉത്സവം ക്രമീകരിക്കുന്നതിന്റെ ഭാഗമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ അദ്ദേഹത്തെ ക്ഷണിച്ചു. സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലേക്ക് താനാണ് ക്ഷണിച്ചതെന്നും ഗോപിനാഥ് വാര്യര്‍ പറഞ്ഞു. ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ ശ്രീകുമാറും ഇത് സ്ഥിരീകരിച്ചു. അതേസമയം തിരുവഞ്ചൂരിനെതിരെ കോട്ടയം നിയോജകമണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in