'ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടിന് പിടിച്ച് വെളിയിലിറക്കി, സാവകാശം നല്‍കിയില്ല'; മരിച്ച രാജന്റെ മക്കള്‍

'ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടിന് പിടിച്ച് വെളിയിലിറക്കി, സാവകാശം നല്‍കിയില്ല'; മരിച്ച രാജന്റെ മക്കള്‍
Published on

പൊലീസിന്റെ അലംഭാവമാണ് തങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ശരീരത്തിലേക്ക് തീപടരാന്‍ കാരണമായതെന്ന് തിരുവനന്തുപുരത്ത് സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ തീപടര്‍ന്ന് മരിച്ച രാജന്റെ മക്കള്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു രാജന്‍ മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഭാര്യ അമ്പിളിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

പൊലീസുകാരും ഉദ്യോഗസ്ഥരും സാവകാശം നല്‍കിയിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് മരിച്ച രാജന്റെ മകന്‍ രാഹുല്‍ രാജ് പറഞ്ഞു. സ്റ്റേ ഉത്തരവ് കിട്ടാനിരിക്കെ അരമണിക്കൂര്‍ സാവകാശം ചോദിച്ചിട്ടും നല്‍കിയില്ല. ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടിന് പിടിച്ച് വലിച്ച് വെളിയിലിറക്കി. എത്രയും പെട്ടെന്ന് കുടിയൊഴിഞ്ഞ് പോകണമെന്ന് പറഞ്ഞു. എല്ലാവരെയും പുറത്തിറക്കാന്‍ പൊലീസ് വന്നപ്പോല്‍ പപ്പയുടെ സമനില തെറ്റിപ്പോയി. വേണമെന്ന് വെച്ചിട്ടല്ല അങ്ങനെ ചെയ്തത്. ഇനി തങ്ങനെ നോക്കാന്‍ ആരുമില്ലെന്നും രാഹുല്‍ രാജ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനെതിരെയും അയല്‍വാസിയായ വാസന്തക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്നും രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു.

Thiruvananthapuram Suicide Rajan's Son Response

Related Stories

No stories found.
logo
The Cue
www.thecue.in