ഓണ്‍ലൈനില്‍ ചികില്‍സാ സഹായം തേടി പണം തട്ടുന്ന സംഘമുണ്ട്, കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രി, ‘സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കൂ’
ഓണ്‍ലൈന്‍ വഴി ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടില്‍ കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രി കെകെ ശൈലജ. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്ഡ സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ആവശ്യപ്പട്ടു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ആരോഗ്യമന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുള്‍ തുറന്നുകാട്ടേണ്ടതുണ്ടെന്നും വ്യക്തമാക്കി.
അത്യാവശക്കാര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിശൈലജ ടീച്ചര്‍ പറഞ്ഞു. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ പോയി വീഴാതെ സഹായം നല്‍കാന്‍ സന്മനസുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതി ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സാ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്.
പാവപ്പെട്ട നിരവധി ആളുകള്‍ക്ക് വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നുണ്ട്. ഈ പദ്ധതിയിലൂടെ സഹായം അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുമെന്നും നടത്തിപ്പ് സുതാര്യമാണെന്നും വ്യക്തമാക്കിയ ആരോഗ്യമന്ത്രി സഹായം നല്‍കാന്‍ ആഗ്രഹിക്കുന്ന സന്മനസുകള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞു.
വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവും ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണെന്നിരിക്കെ ഇത് ഉപയോഗപ്പെടുത്തണമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.
വികെയര്‍ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായി എത്തുന്ന അപേക്ഷകള്‍ പരിശോധിച്ച് രോഗികളുടെ അവസ്ഥയെ കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് ഇതുവഴി സഹായം എത്തിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ ഓണ്‍ലൈന്‍ ചികില്‍സാ സഹായം സംബന്ധിച്ച് വലിയ ചര്‍ച്ചകളും ആരോപണങ്ങളും ഉയരുന്നതിന് ഇടയിലാണ് തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്. സഹായിക്കാനാഗ്രഹിക്കുന്ന രാജ്യത്തിന് അകത്തും പുറത്തുമുള്ളവര്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിക്കുന്നു.