‘അമൃതാനന്ദമയിയും രവിശങ്കറും പോള്‍ ദിനകരനും സമ്മേളനം നടത്താറില്ലേ’, തബ് ലീഗിനെ ഒറ്റപ്പെടുത്തരുതെന്ന് ആന്ധ്രാ മുഖ്യമന്ത്രി
രാജ്യത്ത് കൊവിഡ് 19 വ്യാപനത്തില്‍ അപ്രതീക്ഷിത വര്‍ധനവ് ഉണ്ടാക്കിയത് തബ് ലീഗ് ജമാഅത്തെ സമ്മേളനമാണെന്ന വാദത്തിനെതിരെയും, രോഗത്തിന്റെ പേരില്‍ ഈ വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനെയും രൂക്ഷമായി വിമര്‍ശിച്ച് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. കൊവിഡ് 19 വര്‍ധനവില്‍ ഒരു പ്രത്യേക മതവിഭാഗത്തെയും സമ്മേളനത്തെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ശനിയാഴ്ചത്തെ ടെലിവിഷന്‍ സന്ദേശത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി. ഏത് മതസമ്മേളനത്തിലും ഇതേ കാര്യങ്ങള്‍ നടക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി
രവിശങ്കറും അമൃതാനന്ദമയിയും ജഗ്ഗി വാസുദേവും പോള്‍ ദിനകരനും ജോണ്‍ വെസ്ലിയും മതസമ്മേളനങ്ങള്‍ നടത്താറുണ്ട്. തബ് ലീഗ് ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ല. അവര്‍ ബോധപൂര്‍വ്വം നടത്തിയതല്ല ഇതൊന്നും
ജഗന്‍ മോഹന്‍ റെഡ്ഡി
ഏതെങ്കിലും മതവിഭാഗമോ ജാതിയിലുള്ളവരോ സമൂഹ വ്യാപനത്തിന് ബോധപൂര്‍വം ശ്രമിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ആന്ധ്രാ മുഖ്യമന്ത്രി. ലോകം തന്നെ കൊവിഡ് പ്രതിസന്ധിയിലായിരിക്കേ ഇത്തരത്തിലുള്ള വിവേചനം കാട്ടരുത്. പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ സംരംഭത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കൊവിഡ് രോഗവ്യാപനത്തിനിടയില്‍ ആരും വര്‍ഗീയ വിളവെടുപ്പിന് ശ്രമിക്കരുതന്ന് തബ് ലീഗിനെതിരായ പ്രചരണത്തെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.