‘ഗവര്‍ണറെ അറിയിക്കുകയെന്നത് മര്യാദ’;ഭരണഘടനാ ബാധ്യതയില്ലെന്ന് പി സദാശിവം 

‘ഗവര്‍ണറെ അറിയിക്കുകയെന്നത് മര്യാദ’;ഭരണഘടനാ ബാധ്യതയില്ലെന്ന് പി സദാശിവം 

Published on

സുപ്രധാന വിഷയങ്ങളിലെ സര്‍ക്കാര്‍ നീക്കങ്ങള്‍ ഗവര്‍ണറെ അറിയിക്കുകയെന്നതാണ് മര്യാദയെന്നും എന്നാല്‍ അതില്‍ ഭരണഘടനാ ബാധ്യതയില്ലെന്നും പി സദാശിവം. കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുന്ന കാര്യം ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനാ ബാധ്യതയില്ല. മറിച്ച് മര്യാദയെന്ന നിലയില്‍ അറിയിക്കാം. നിയമത്തില്‍ അത്തരത്തിലാണ് വ്യക്തമാക്കുന്നത്.സുപ്രധാന വിഷയങ്ങള്‍ ഗവര്‍ണറെ അറിയിച്ച് സര്‍ക്കാരിന് സംസ്ഥാന ഭരണത്തലവന്‍ എന്ന പദവിയോടുള്ള മര്യാദ കാണിക്കാവുന്നതാണെന്നും മുന്‍ ഗവര്‍ണര്‍ വിശദീകരിച്ചു.

‘ഗവര്‍ണറെ അറിയിക്കുകയെന്നത് മര്യാദ’;ഭരണഘടനാ ബാധ്യതയില്ലെന്ന് പി സദാശിവം 
മയപ്പെടാതെ ഗവര്‍ണര്‍; സര്‍ക്കാരിന്റെ വിശദീകരണം തള്ളി; യെച്ചൂരിക്കും വിമര്‍ശനം

പൗരത്വനിയമത്തിനെതിരായ ഹര്‍ജിയടക്കമുള്ള സുപ്രധാന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നും സര്‍ക്കാരിന് ഇതില്‍ ഭരണഘടനാ ബാധ്യതയുണ്ടെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാദം. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണ്. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമില്ല ഭരണഘടനാധികാരമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നടപടിയില്‍, തിങ്കളാഴ്ച ചീഫ് സെക്രട്ടറിയോട് വിശദീകരണവും തേടി. തുടര്‍ന്ന് വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

‘ഗവര്‍ണറെ അറിയിക്കുകയെന്നത് മര്യാദ’;ഭരണഘടനാ ബാധ്യതയില്ലെന്ന് പി സദാശിവം 
‘സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ല’: എന്‍പിആര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും യെച്ചൂരി 

പൗരത്വനിയമത്തിനെതിരായ ഹര്‍ജിയടക്കമുള്ള സുപ്രധാന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നും സര്‍ക്കാരിന് ഇതില്‍ ഭരണഘടനാ ബാധ്യതയുണ്ടെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാദം. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണ്. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമില്ല. ഭരണഘടനാധികാരമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നടപടിയില്‍, തിങ്കളാഴ്ച ചീഫ് സെക്രട്ടറിയോട് വിശദീകരണവും തേടി. തുടര്‍ന്ന് വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in