സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി നടി തപ്‌സി പന്നു. കര്‍ഷക സമരത്തെ പിന്തുണച്ച പോപ് സ്റ്റാര്‍ റിഹാനയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം സംബന്ധിച്ചായിരുന്നു തപ്‌സിയുടെ ട്വീറ്റ്. മറ്റുള്ളവരെ പഠിപ്പിക്കുന്ന പ്രൊപ്പഗാണ്ട ടീച്ചര്‍മാരാകരുതെന്ന് ട്വീറ്റില്‍ തപ്‌സി പന്നു പറയുന്നു.
'ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പരിഭ്രമപ്പെടുത്തുന്നുണ്ടെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ വിഷമപ്പിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട അധ്യാപകരാകരുത്', തപ്‌സി കുറിച്ചു.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതേകുറിച്ച് നമ്മള്‍ സംസാരിക്കാത്തതെന്താണെന്നും താരം കുറിച്ചിരുന്നു. ട്വിറ്ററില്‍ ഏറെ ആരാധകരുടെ റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകണമെന്നും സച്ചിന്‍ കുറിച്ചു. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല, ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, അവര്‍ തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഐക്യത്തോടെ തുടരാമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.
Tapsee Pannu's Response On Sachin Tendulkar's Tweet