സംയമനം പാലിക്കണം; അക്രമത്തിൽ നിന്ന് റഷ്യയും യുക്രൈനും പിൻവാങ്ങണമെന്ന് താലിബാൻ

സംയമനം പാലിക്കണം; അക്രമത്തിൽ നിന്ന് റഷ്യയും യുക്രൈനും പിൻവാങ്ങണമെന്ന് താലിബാൻ
Published on

യുക്രൈനിലെ റഷ്യൻ സൈനിക നടപടിക്ക് പിന്നാലെ നയം വ്യക്തമാക്കി അഫ്​ഗാനിലെ താലിബാൻ സർക്കാർ. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അക്രമത്തിന്റെ വ്യാപ്തി കൂട്ടുന്ന നടപടിയിൽ നിന്ന് റഷ്യയും യുക്രൈനും പിൻവാങ്ങണമെന്നും താലിബാൻ ആവശ്യപ്പെട്ടു.

സംഘർഷം മുന്നോട്ട് കൊണ്ടു പോയാൽ കൂടുതൽ പൗരന്മാർക്ക് അപകടം പറ്റിയേക്കാമെന്നും സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും താലിബാൻ. വിഷയത്തിൽ ചർച്ചകൾ വേണമെന്നും പക്ഷം ചേരില്ലെന്നും താലിബാൻ. യുക്രൈനിലെ അഫ്​ഗാൻ വിദ്യാർത്ഥികളുടെയും കുടിയേറ്റ ജനതയുടെയും സുരക്ഷ ഉറപ്പാക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു.

യുക്രൈൻ പ്രതിസന്ധിയിൽ അമേരിക്ക ഇന്ത്യയുമായി സംസാരിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറുമായാണ് ടെലഫോൺ സംഭാഷണം നടത്തിയത്. റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം വിഷയത്തിൽ ഇന്ത്യയുമായി സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in