നീട്ടിവളര്‍ത്തണം; അഫ്ഗാനില്‍ പുരുഷന്മാര്‍ താടിവടിക്കുന്നത് വിലക്കി താലിബാന്‍

നീട്ടിവളര്‍ത്തണം;
അഫ്ഗാനില്‍ പുരുഷന്മാര്‍ താടിവടിക്കുന്നത് വിലക്കി താലിബാന്‍
Published on

പുരുഷന്മാരുടെ താടിവടിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ട് താലിബാന്‍. പുരുഷന്മാര്‍ താടിവടിക്കാനോ വെട്ടിയൊതുക്കാനോ പാടില്ലെന്നാണ് അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ ബാര്‍ബര്‍മാര്‍ക്ക് താലിബാന്റെ നിര്‍ദേശം നല്‍കിയത്.

നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നാണ് മുന്നറിയിപ്പ്. സലൂണുകള്‍ക്കു മുന്നില്‍ ഇതുമായി ബന്ധപ്പെട്ട നോട്ടീസ് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ താലിബാന്‍ ഭരണകാലത്തും പുരുഷന്മാര്‍ താടിവടിക്കുന്നത് വിലക്കിയിരുന്നു. 2001ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ ക്ലീന്‍ ഷേവ് അഫ്ഗാനില്‍ പോപൂലറായിരുന്നു.

പുതിയ തീരുമാനം തങ്ങളുടെ വരുമാനത്തെയും ബാധിക്കുമെന്നാണ് അഫ്ഗാനിലെ ബാര്‍ബര്‍മാര്‍ പറയുന്നത്. അമേരിക്കന്‍ മോഡലിലുള്ള ക്ലീന്‍ ഷേവ് നിര്‍ത്തലാക്കണമെന്ന് നിര്‍ദേശമുള്ളതായും ബാര്‍ബര്‍മാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോകല്‍ കേസില്‍ പിടിയിലായ നാലുപേരെ വെടിവെച്ച് കൊന്ന് താലിബാന്‍ മൃതദേഹം നഗരമധ്യത്തില്‍ തൂക്കിയത് വലിയ ചര്‍ച്ചയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in