വനിതാ മന്ത്രാലയത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ വേണ്ട; പ്രവേശനം വിലക്കി താലിബാന്‍

വനിതാ മന്ത്രാലയത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ വേണ്ട; പ്രവേശനം വിലക്കി താലിബാന്‍
Published on

കാബൂളിലെ വനിതാ മന്ത്രാലയത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത് വിലക്കി താലിബാന്‍. പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാല് സ്ത്രീകളെ കെട്ടിടത്തിന് പുറത്ത് താലിബാന്‍ തടഞ്ഞു. സംഭവത്തില്‍ മന്ത്രാലയത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്താന്‍ സ്ത്രീകള്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥ പറഞ്ഞു. താലിബാന്റെ സ്ത്രീകളോടുള്ള സമീപനങ്ങളില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ നേരത്തെയും അഫ്ഗാനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ താലിബാനെ പിന്തുണച്ചും ഒരു വിഭാഗം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

20 വര്‍ഷത്തിന് ശേഷം താലിബാന്‍ വീണ്ടും അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ, സ്ത്രീകള്‍ കൂടുതല്‍ അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in