പാലാരിവട്ടം അഴിമതി  ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജിന്റെ വെളിപ്പെടുത്തല്‍

പാലാരിവട്ടം അഴിമതി ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജിന്റെ വെളിപ്പെടുത്തല്‍

Published on

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്. കരാര്‍ വ്യവസ്ഥ ഇളവ് ചെയ്യാന്‍ നിര്‍ദേശിച്ചത് ഇബ്രാഹിംകുഞ്ഞാണ്. മുന്‍കൂറായി കോടിക്കണക്കിന് രൂപ നല്‍കാന്‍ ഉത്തരവിട്ടതും മന്ത്രിയായിരുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ടി ഒ സൂരജ് ആരോപിക്കുന്നു.

പാലാരിവട്ടം അഴിമതി  ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജിന്റെ വെളിപ്പെടുത്തല്‍
പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 

ആര്‍ഡിഎസ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ ഉത്തരവ് പ്രകാരമാണ്. പണം പണി തുടങ്ങുന്നതിന് മുമ്പ് കൈമാറിയത് കരാറിന് വിരുദ്ധമായിരുന്നു. പലിശ ഈടാക്കാന്‍ ഉത്തരവിലുണ്ടായിരുന്നില്ലെങ്കിലും ഏഴ് ശതമാനം ചുമത്തി താന്‍ കുറിപ്പെഴുതി. ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച് ഉത്തരവിട്ടത് മന്ത്രിയാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നും ടി ഒ സൂരജ് വ്യക്തമാക്കിയിട്ടുണ്ട്.

പാലാരിവട്ടം അഴിമതി  ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടി ഒ സൂരജിന്റെ വെളിപ്പെടുത്തല്‍
പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് 

പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ടി ഒ സൂരജ് 19 ദിവസമായി റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. പലിശ കുറച്ച് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയെന്നാണ് ടി ഒ സൂരജിനെതിരായ കേസ്. അന്വേഷണം ഇബ്രാഹിംകുഞ്ഞിലേക്ക് നീങ്ങുന്നതിനിടെയാണ് ടി ഒ സൂരജിന്റെ വെളിപ്പെടുത്തല്‍. കേസില്‍ രാഷ്ട്രീയക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ അറിയിച്ചിരുന്നു.

logo
The Cue
www.thecue.in