'ഇസ്ലാമോഫോബിയ പറഞ്ഞ് കുഴപ്പം സൃഷ്ടിക്കുന്നു', മീഡിയാ വണ്‍ വാര്‍ത്ത വ്യാജമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി

'ഇസ്ലാമോഫോബിയ പറഞ്ഞ് കുഴപ്പം സൃഷ്ടിക്കുന്നു', മീഡിയാ വണ്‍ വാര്‍ത്ത വ്യാജമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി
Published on

ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത വ്യാജമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ് മത്തുല്ലാഹ് സഖാഫി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അങ്ങനെയൊരു ആവശ്യം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉന്നയിച്ചിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ റഹ് മത്തുല്ലാഹ് സഖാഫി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'വ്യാജവാര്‍ത്ത; മൗദൂദികളുടെ കാന്തപുരം ഫോബിയ.

ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ സ്ഥാപനമായ മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത വ്യാജമാണ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അങ്ങനെയൊരു ആവശ്യം കാന്തപുരം ഉസ്താദ് ഉന്നയിച്ചിട്ടില്ല.

പൗരത്വ വിഷയത്തിലടക്കം സമുദായത്തിന്റെ വികാരം, വളരെ ആഴത്തിലും സമഗ്രതയിലും പ്രകടിപ്പിക്കുകയും രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംവരണ വിഷയത്തില്‍ സമുദായത്തിന്റെ ആവശ്യം ഒരു മാസം മുമ്പേ മുഖ്യമന്ത്രിയുമായി സംസാരിച്ചതുമാണ്. 'ഇസ്ലാമോ ഫോബിയ' പറഞ്ഞു, സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുന്ന മൗദൂദികളുടെ താല്പര്യം നാം തിരിച്ചറിയുക.'

SYS State Secretary Against Media One

Related Stories

No stories found.
logo
The Cue
www.thecue.in