അനിൽ അംബാനിയുടെയും കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്ക് വഴി തുറന്ന് സ്വിസ് കോടതി; അഴിമതി അന്വേഷണത്തിൽ നിർണായകം

അനിൽ അംബാനിയുടെയും കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്ക് വഴി തുറന്ന് സ്വിസ് കോടതി; അഴിമതി അന്വേഷണത്തിൽ നിർണായകം
Published on

ന്യൂദൽഹി: ഇന്ത്യൻ വ്യവസായിയായ അനിൽ അംബാനിയുടെ ബാക്ക് അക്കൗണ്ട് വിവരങ്ങൾ ഇന്ത്യാ സർക്കാരിന് കൈമാറാൻ സ്വിസ് കോടതി അനുമതി നൽകി. അനിൽ അംബാനിയുടെയും ഭാര്യയുടേയും രണ്ട് മക്കളുടേയും ബാക്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറാമെന്ന് സ്വിസ് കോടതി പറഞ്ഞിരിക്കുന്നത്. സ്വിസ് പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിയും ഈ വിവരം പങ്കുവെച്ചിട്ടുണ്ട്. സ്വിസ് കോടതി വിവരങ്ങൾ പങ്കുവെക്കാമെന്ന് സമ്മതിച്ച സ്ഥിതിക്ക് ഇനി വിദേശകാര്യ മന്ത്രാലയം ധ്രുത​ഗതിയിൽ കാര്യങ്ങൾ നീക്കുമോ അതോ ഇഴഞ്ഞു കളിക്കുമോ എന്നത് കണ്ടറിയാം എന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തു.

2011 ഏപ്രിൽ മുതിൽ 2018 സെപ്തംബർ വരെയുള്ള നിക്ഷേപത്തിന്റെ വിവരങ്ങൾ കൈമാറാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്.

നിക്ഷേപകരുടെ വിവരങ്ങൾ അതീവ രഹസ്യമായി മാത്രമാണ് സ്വിസർലാന്റിൽ സൂക്ഷിക്കുക. അതുകൊണ്ട് തന്നെ സർക്കാരുകൾക്ക് വിദേശത്തെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തുന്നതിന് വലിയ തടസ്സങ്ങളായിരുന്നു നേരിടേണ്ടി വന്നത്.

സ്വിസ് പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം 140 ദശലക്ഷം യൂറോയുടെ നികുതി റദ്ദാക്കുന്നതിൽ അനിൽ അംബാനി വിജയിച്ചിരുന്നു. ഇതേസമയത്ത് കോടികളുടെ റാഫേൽ കരാറുമായി ബന്ധപ്പെട്ട ചർച്ച ദസോൾട്ട് ​ഗ്രൂപ്പ് അനിൽ അംബാനിയുമായി നടത്തിയതാണ് സംശയത്തിന് ഇടയാക്കിയിരുന്നു. പിന്നീട് റാഫേൽ യുദ്ധ വിമാനകരാറിൽ അനിൽ അംബാനിയെ ദസോൾട്ട് ഏവിയേഷൻ പങ്കാളിയാക്കിയത് സംബന്ധിച്ചും അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in