സത്യപ്രതിജ്ഞ വേദിയിലെ തൊഴിലാളിക്ക് കോവിഡ്

സത്യപ്രതിജ്ഞ വേദിയിലെ തൊഴിലാളിക്ക് കോവിഡ്
Published on

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളില്‍ ഒരാള്‍ക്ക് കൊവിഡ്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ ഇയാളെയും സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളേയും നിരീക്ഷണത്തിലേയ്ക്ക് മാറ്റി.

അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രജ്ഞാ ചടങ്ങിനെതിരെ വ്യാപകമായ വിമർശനങ്ങൾ ആണ് ഉയരുന്നത്. ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിക്കപ്പെട്ടിട്ടുണ്ട് . തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടി നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ചടങ്ങ് ബഹിഷ്‌കരിക്കാനാണ്‌ യുഡിഎഫ് തീരുമാനം.

വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ഇത്തരം ചടങ്ങുകള്‍ക്ക് 500 വലിയ സംഖ്യയല്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. നാളെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോടതി വിധി എതിരാവുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in