ശബ്ദരേഖ വിവാദം : സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ അനിശ്ചിതത്വം

ശബ്ദരേഖ വിവാദം : സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ അനിശ്ചിതത്വം
Published on

പുറത്തുവന്ന ശബ്ദ രേഖ സംബന്ധിച്ച് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ അനിശ്ചിതത്വം. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം, ക്രൈംബ്രാഞ്ച് ഇതിന് നേരിട്ട് കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് കസ്റ്റംസിന്റെ പക്ഷം. നിലവില്‍ തങ്ങളുടെ കസ്റ്റഡിയിലായിരിക്കുന്നതിനാല്‍ കസ്റ്റംസ് അനുവാദം നല്‍കില്ല. സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിനെ അറിയിച്ചിരുന്നു.

ജയില്‍ വകുപ്പ് ഇതിനായി കസ്റ്റംസിനെ സമീപിച്ചു. തുടര്‍ന്ന് ലഭിച്ച മറുപടി ജയില്‍ വകുപ്പ് ക്രൈംബ്രാഞ്ചിനെ ധരിപ്പിക്കുകയുമായിരുന്നു. കോഫപോസ വകുപ്പ് ചുമത്തിയതിനാലാണ് സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്താന്‍ ജയില്‍ വകുപ്പ് എന്‍ഐഎ കോടതിയുടെയും കസ്റ്റംസിന്റെയും അനുമതി തേടിയത്. ഫലത്തില്‍ സ്വപ്‌നയുടെ ചോദ്യം ചെയ്യല്‍ വൈകും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ലൈഫ് മിഷന്‍ കേസില്‍ സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ് എന്നിവരുടെ മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ വിജിലന്‍സ് പരിശോധിക്കും. ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. സി ഡാക്കില്‍ നിന്ന് വീണ്ടെടുത്ത തെളിവുകളാണ് പരിശോധിക്കുന്നത്. ലൈഫ് മിഷന്‍ ഇടപാടില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്നതിന് ആധാരമായി ഇഡി പറയുന്ന തെളിവുകള്‍ ഉള്‍പ്പെടെയാണ് പരിശോധിക്കുന്നത്.

Swapna's Voice Message : Interrogation will be Delayed.

Related Stories

No stories found.
logo
The Cue
www.thecue.in