തൃശൂർക്കാർ മുന്നിട്ടിറങ്ങണം; സാംസ്‌കാരിക നഗരിയെ ശവസംസ്‌കാരത്തിന്റെ നഗരിയാക്കരുതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

തൃശൂർക്കാർ മുന്നിട്ടിറങ്ങണം; സാംസ്‌കാരിക നഗരിയെ ശവസംസ്‌കാരത്തിന്റെ നഗരിയാക്കരുതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി
Published on

കേരളത്തിന്റെ സാംസ്‌കാരിക നഗരി കേരളത്തിന്റെ ശവസംസ്‌കാരത്തിന് കാരണമായ നഗരമായി അറിയപ്പെടാതിരിക്കട്ടെയെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ഇതിനായി തൃശ്ശൂര്‍ നിവാസികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും പൂരം നടത്തണം എന്ന ആവശ്യവുമായി ദേവസ്വങ്ങളുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഫേസ്ബുക് പോസ്റ്റിലൂടെ സന്ദീപാനന്ദ ഗിരി നിലപാട് വ്യക്തമാക്കിയത്.

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും തൃശൂർ പൂരം നടത്തണമെന്ന ആവശ്യവുമായി ദേവസ്വങ്ങൾ രംഗത്ത് വന്നിരുന്നു. തൃശൂർ പൂരം ആചാരത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്നായിരുന്നു ഇവരുടെ വാദം. ഇതിനെതിരെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു

അതെ സമയം കോവിഡിന്റെ രണ്ടാം വരവിൽ രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരം ഉൾപ്പെടെ മുഴുവൻ ആൾക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കപ്പെടേണ്ടതാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തൃശ്ശൂർ പൂരം കഴിഞ്ഞ വർഷത്തെ പോലെ ചടങ്ങ് മാത്രമാക്കി നടത്തിയാൽ മതി. കഴിഞ്ഞ വർഷത്തേക്കാൾ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ സമയത്ത് പൂരം പോലുള്ള ആഘോഷപരിപാടികൾക്ക് അനുമതി നല്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in