മോദിയുടെ ജനപിന്തുണ കുത്തനെ ഇടിഞ്ഞു; തിരിച്ചടിയായത് കൊവിഡ്, പിന്തുണ 66ല്‍ നിന്ന് 24 ശതമാനമായെന്ന് സര്‍വ്വേ

മോദിയുടെ ജനപിന്തുണ കുത്തനെ ഇടിഞ്ഞു; തിരിച്ചടിയായത് കൊവിഡ്, പിന്തുണ 66ല്‍ നിന്ന് 24 ശതമാനമായെന്ന് സര്‍വ്വേ
Published on

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പിന്തുണ കുത്തനെ ഇടിഞ്ഞെന്ന് സര്‍വ്വേ. ഇന്ത്യ ടുഡേ മാഗസിന്‍ നടത്തിയ 'മൂഡ് ഓഫ് നേഷന്‍' സര്‍വ്വേയിലാണ് മോദിയുടെ പിന്തുണ കുറഞ്ഞെന്ന് പറയുന്നത്. സര്‍വ്വേയിലെ അടുത്ത പ്രധാനമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 24 ശതമാനം പേരാണ് നരേന്ദ്രമോദിയെ പിന്തുണച്ചത്. കഴിഞ്ഞ വര്‍ഷത്തെ സര്‍വ്വേയില്‍ ഇത് 66 ശതമാനമായിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ കേന്ദ്രത്തിന് ഉണ്ടായ വീഴ്ചയാണ് തിരിച്ചടിയായതെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നുണ്ട്. സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. 11 ശതമാനം ആളുകളാണ് യോഗിയെ പിന്തുണച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 10 ശതമാനം ആളുകള്‍ പിന്തുണക്കുന്നുണ്ട്. അരവിന്ദ് കേജ്രിവാളാണ് നാലാം സ്ഥാനത്ത്, 8 ശതമാനമാണ് പിന്തുണ. അമിത് ഷായ്ക്ക് 7 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. സോണിയാ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും നാലു ശതമാനം ആളുകളുടെ വീതം പിന്തുണയാണുള്ളത്.

സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ത്യാടുഡേ മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും രാജ്യത്തെ ജനങ്ങളുടെ പ്രധാന ആശങ്കയായി മാറിയെന്ന് സൂചിപ്പിക്കുന്നതാണ് മാഗസിന്റെ കവര്‍ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in