ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിനെയും ലിബിനെയും മോട്ടോര്‍ വാഹന വകുപ്പ് അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിളിച്ചവരോട് ഇടപെടാന്‍ പറ്റില്ല താന്‍ ചാണകമല്ലേ എന്ന് സുരേഷ് ഗോപി.
ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് സഹായം അഭ്യര്‍ത്ഥിച്ച് രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിക്കും ഫോണ്‍ കോളെത്തിയത്. കാര്യങ്ങള്‍ അന്വേഷിച്ച സുരേഷ് ഗോപി ഫോണ്‍ ചെയ്തയാളോട് ' താന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയോട് പോയി പരാതി പറയു' എന്നാണ് പറഞ്ഞത്.
പെരുമ്പാവൂരില്‍ നിന്നുള്ളയാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ചത്. പ്രശ്‌നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയേ വിളിക്കൂ. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുഖ്യമന്ത്രിയുടേയും ഗതാഗതമന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന് വിളച്ചവര്‍ ചോദിച്ചപ്പോഴായിരുന്നു ഇതില്‍ ഇടപെടാന്‍ പറ്റില്ല, ഞാന്‍ ചാണകമല്ലേ എന്ന് സുരേഷ് ഗോപി പറഞ്ഞത്. കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം എം.പി മുകേഷിനെയും ഇ ബുള്‍ ജെറ്റ് ആരാധകര്‍ വിളിച്ചത്.
അതേസമയം പിഴയൊടുക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. കണ്ണൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വാദം നടന്നത്.
ആര്‍ടിഒ ഓഫീസില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക എത്രയാണോ അത് ഒടുക്കാമെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അതിന്റെ തുക എത്രയാണ് എന്നത് ബോധ്യപ്പെടുത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമായിരിക്കും കോടതി ഇവരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുക.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഇവരെ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. വ്‌ളോഗര്‍മാരുടെ അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വാന്‍ലൈഫ് യാത്രകള്‍ നടക്കുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.