മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാന്‍ അപരന്‍ 15 ലക്ഷം ചോദിച്ചു, സുരേന്ദ്രന്‍ രണ്ടര ലക്ഷം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാന്‍ അപരന്‍ 15 ലക്ഷം ചോദിച്ചു, സുരേന്ദ്രന്‍ രണ്ടര ലക്ഷം നല്‍കിയെന്ന് വെളിപ്പെടുത്തല്‍
Published on

കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അപരന് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം രൂപ കൊടുത്തുവെന്ന് വെളിപ്പെടുത്തില്‍. കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ സുന്ദരയ്ക്കാണ് പിന്മാറാന്‍ രണ്ടരലക്ഷം രൂപ കൊടുത്തത്.

പതിനഞ്ച് ലക്ഷം രൂപയായിരുന്നു ആദ്യം വാഗ്ദാനം നല്‍കിയതെന്നും സുന്ദര പറഞ്ഞു.

ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയ സുന്ദര പത്രിക പിന്‍വലിച്ചിരുന്നു. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി തുക നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു സുരേന്ദ്രന്‍ പറഞ്ഞുവെന്നും സുന്ദര വെളിപ്പെടുത്തി.

ബിജെപിയുടെ പ്രാദേശിക നേതാക്കളാണ് പണം കൈമാറിയത്. സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും സുന്ദര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 2016ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദരയ്ക്ക് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. അന്ന് 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

പത്രിക പിന്‍വലിക്കുന്നതിന്റെ തലേ ദിവസം സുന്ദരയെ കാണാനില്ലെന്ന പരാതിയും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ബിഎസ്പി നേതൃത്വമാണ് പരാതി നല്‍കിയത്. ബിജെപി മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ചാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുകയാണെന്ന വിവരം സുന്ദര മാധ്യമങ്ങളെ അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in