സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ക്രിപ്റ്റോ കറന്‍സി പ്രൊമോഷൻ വിഡിയോകൾ, സംഭവിച്ചതെന്ത്?

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ക്രിപ്റ്റോ കറന്‍സി പ്രൊമോഷൻ വിഡിയോകൾ, സംഭവിച്ചതെന്ത്?
Published on

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിറയെ ക്രിപ്റ്റോ കറന്‍സി പ്രൊമോഷൻ വീഡിയോകൾ. യുട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നതായാണ് ഔദ്യോഗിക വിശദീകരണം. ഭരണഘടനാ ബെഞ്ചുകള്‍ക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്ന കേസുകളുടെയും പൊതുതാല്‍പ്പര്യം ഉള്‍പ്പെടുന്ന കാര്യങ്ങളുടെയും ഹിയറിംഗുകള്‍ സ്ട്രീം ചെയ്യാനാണ് സുപ്രീം കോടതി യൂട്യൂബ് ചാനല്‍ ഉപയോഗിക്കുന്നത്. യൂട്യൂബ് അക്കൗണ്ടിന്‍റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിളിന്‍റെ പേരാണ് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്.

സംഭവിച്ചതെന്ത് ?

യൂട്യൂബില്‍ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താല്‍ റിപ്പിള്‍ ലാബിന്റെ ക്രിപ്‌റ്റോ കറന്‍സി വീഡിയോകളാണ് കാണാന്‍ കഴിയുക. ലൈവ് സ്ട്രീം തുറന്നാല്‍ ബ്ലാക്ക് ബാക്ഗ്രൗണ്ട് മാത്രമാണുള്ളത്. സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നടപടി സ്വീകരിച്ചു. നിലവില്‍ യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിപ്പിള്‍ ലാബിന്റെ എക്സ്.ആര്‍.പി എന്ന ക്രിപ്റ്റോ കറന്‍സിയുടെ വിഡിയോകളാണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ക്രിപ്റ്റോ കറന്‍സി പ്രൊമോഷൻ വിഡിയോകൾ, സംഭവിച്ചതെന്ത്?
എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്? One Nation One Election Explained

ഭരണഘടനാ ബെഞ്ചുകള്‍ക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്ന കേസുകളുടെയും പൊതുതാല്‍പ്പര്യം ഉള്‍പ്പെടുന്ന കാര്യങ്ങളുടെയും ഹിയറിംഗുകള്‍ ആണ് സുപ്രീം കോടതിയുടെ യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യാറുള്ളത്. അടുത്തിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിലെ വിചാരണകള്‍ യുട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. നേരത്തെ നടന്ന ഹിയറിംഗുകളുടെ വീഡിയോകളും ഹാക്കര്‍മാര്‍ ചാനലിൽ നിന്ന് നീക്കിയിട്ടുണ്ട്. ജുഡീഷ്യറിയുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായ സൈബര്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ക്രിപ്റ്റോ കറന്‍സി പ്രൊമോഷൻ വിഡിയോകൾ, സംഭവിച്ചതെന്ത്?
Explainer:ടീന്‍ അക്കൗണ്ട്; ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ അപ്‌ഡേറ്റ്, പ്രായപൂര്‍ത്തിയാകാത്തവരെ ഇത് സംരക്ഷിക്കുന്നത് എങ്ങനെ?

Related Stories

No stories found.
logo
The Cue
www.thecue.in