കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു
Published on

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. വിഷയം പഠിക്കുന്നതിന് നാലംഗ സമിതിയെയും രൂപീകരിച്ചു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയമം നടപ്പിലാക്കരുതെന്ന് കോടതി പറഞ്ഞു. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കും, കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു
കര്‍ഷക സമരം: വിദഗ്ധ സമിതിയില്‍ ഉറച്ച് സുപ്രീംകോടതി, സഹകരിക്കില്ലെന്ന് കര്‍ഷകര്‍

വിദഗ്ധ സമിതിയിലെ അംഗങ്ങളെ കോടതിയാകും തീരുമാനിക്കുക. സ്വതന്ത്ര കമ്മിറ്റി രൂപവല്‍ക്കരിക്കുന്നതില്‍ നിന്ന് തങ്ങളെ തടയിടാന്‍ കഴിയില്ലെന്നും ഹര്‍ജികള്‍ പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. കൃത്യമായ ചിത്രം കോടതിക്ക് ലഭിക്കാനാണ് സമിതി. രമ്യമായ പരിഹാരം ആഗ്രഹമുള്ളവര്‍ കോടതിക്ക് മുമ്പാകെ ഹാജകാരണം. ആ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും, ഉത്തരവുകളിടില്ല, ആരെയും ശിക്ഷിക്കുകയുമില്ലെന്നും കോടതി വ്യക്തമാക്കി.

Supreme Court stays implementation of farm laws

Related Stories

No stories found.
logo
The Cue
www.thecue.in