നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നടപടി പരിഗണനയിലെന്ന് സുപ്രീംകോടതിയില്‍

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നടപടി പരിഗണനയിലെന്ന് സുപ്രീംകോടതിയില്‍
Published on

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ളിക്‌സിനെയും ആമസോണ്‍ പ്രൈമിനെയും നിയന്ത്രിക്കുന്നതിനായി ചില നടപടികള്‍ പരിഗണനയിലുള്ളതായി കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. എന്ത് നടപടിയാണുണ്ടാകുകയെന്ന് അറിയിക്കാന്‍ ആറ് ആഴ്ചത്തെ സമയം കോടടി അനുവദിച്ചു.

ഒടിടി പ്‌ളാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് പൊതു താല്‍പര്യ ഹര്‍ജിയുണ്ടായിരുന്നു. നിയന്ത്രിക്കുന്നതിനായി പ്രത്യേക സ്വയംഭരണാധികാര സ്ഥാപനം രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ,ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനായിരുന്നു കോടതി നേരത്തെ നിര്‍ദേശിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15ന് കേന്ദ്ര സര്‍ക്കാരിനും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും നോട്ടീസ് അയച്ചിരുന്നു.

ഒടിടി പ്‌ളാറ്റ്‌ഫോമുകളിലെ ഡിജിറ്റല്‍ ഉള്ളടക്കങ്ങളെ പരിശോധിക്കാനോ കൈകാര്യം ചെയ്യാനോ നിയമമോ സ്ഥാപനങ്ങളോ ഇല്ലെന്നതായിരുന്നു പരാതി. പരിശോധനകളില്ലാതെയാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in