ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ; ഉടമകളുടെ ഹര്‍ജി തള്ളി 

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ; ഉടമകളുടെ ഹര്‍ജി തള്ളി 

Published on

ആലപ്പുഴയില്‍ വേമ്പനാട് കായല്‍ തീരത്ത് പ്രവര്‍ത്തിക്കുന്ന കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. തീരദേശ പരിപാലന നിയമം ലംഘിച്ച് സ്ഥാപിച്ച റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി വിധി പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യത്തിന്റെ വിധി. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ 5 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, സുപ്രീം കോടതി വിധി പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ പൊളിക്കാനിരിക്കെയാണ് സമാന രീതിയില്‍ മറ്റൊരു ഉത്തരവുണ്ടായിരിക്കുന്നത്.

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ; ഉടമകളുടെ ഹര്‍ജി തള്ളി 
‘എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല സെക്ഷന്‍ 144’; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുഃനപരിശോധിക്കണമെന്ന് സുപ്രീം കോടതി

തീരദേശ പരിപാലനം നിയമം ലഘിച്ച് പാണാവള്ളി നെടിയതുരുത്തിലാണ് കാപികോ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഉടമകളുടെ അപ്പീലില്‍ ജസ്റ്റിസുമാരായ റോഹിംഗ്യന്‍ നരിമാന്‍, വി രാമസുബ്രഹ്മണ്യം എന്നിവര്‍ വിശദമായ വാദം കേട്ടിരുന്നു. അതീവ പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണ് വേമ്പനാട് കായല്‍മേഖലയെന്ന് തീരദേശ പരിപാലന അതോറിറ്റി 2011 ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങളില്‍ സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍നടപടിയായി വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ; ഉടമകളുടെ ഹര്‍ജി തള്ളി 
ആന ഇന്ത്യന്‍ പൗരനോയെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ; ‘ലക്ഷ്മി’യെ മോചിപ്പിക്കണമെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി 

ഇതില്‍ കാപികോ, വാമികോ റിസോര്‍ട്ടുകള്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമായിരുന്നു. തുടര്‍നടപടിയായി റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന് 2018 ല്‍ ഹൈക്കോടതി ഉത്തരവിട്ടു. തീരദേശ പരിപാലന അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും റിസോര്‍ട്ടുകള്‍ പൊളിക്കണമെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു.

logo
The Cue
www.thecue.in