ലാവലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍, പുതിയ ബെഞ്ചിന് മുന്‍പാകെ

ലാവലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍, പുതിയ ബെഞ്ചിന് മുന്‍പാകെ
Published on

എസ് എന്‍ സി ലാവലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരടങ്ങിയ പുതിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. 11 മാസത്തിന് ശേഷമാണ് സിബിഐ അപ്പീല്‍ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന് മുന്‍പാകെയെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍,ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, എന്നിവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് പരമോന്നത കോടതിക്ക് മുന്‍പിലുള്ളത്.

ലാവലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍, പുതിയ ബെഞ്ചിന് മുന്‍പാകെ
നശിച്ച ഫയലുകള്‍ ഏതെന്ന് പരിശോധിക്കാന്‍ നിയോഗിച്ചത് ഇടത് യൂണിയന്‍ പ്രവര്‍ത്തകരെയെന്ന് റിപ്പോര്‍ട്ട്

2017 ഒക്ടോബര്‍ മുതല്‍ 18 തവണ സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാല്‍ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോയി. ഏറ്റവുമൊടുവില്‍ ജസ്റ്റിസുമാരായ എന്‍ വി രമണ, സുബാഷ് റെഡ്ഡി, ബിആര്‍ ഗവായ് എന്നിവരുടെ ബഞ്ച് 2019 ഒക്ടോബര്‍ ഒന്നിനാണ് അപ്പീല്‍ പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് ലിസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നെങ്കിലും മാറ്റിവെയ്ക്കപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമവിരുദ്ധ നടപടികളുണ്ടായെന്നും ഇതുവഴി ഖജനാവിന് 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരും ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി രാജശേഖര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in