'ഗുരുതരമായ കോടതിയലക്ഷ്യം'; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി

'ഗുരുതരമായ കോടതിയലക്ഷ്യം'; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി
Published on

ട്വീറ്റുകളുടെ പേരില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ എടുത്ത കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യമാണ് നടത്തിയതെന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹം കുറ്റക്കാരനാണെന്നും പറഞ്ഞു. കേസില്‍ ഈ മാസം 20 മുതല്‍ വാദം കേള്‍ക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്നതായിരുന്നു മൂന്നംഗ ബെഞ്ച്. ചീഫ് ജസ്റ്റിസിനെയും സുപ്രീംകോടതിയെയും വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പേരില്‍ സ്വമേധയാ എടുത്ത കേസിലായിരുന്നു സുപ്രീംകോടതി ഉത്തരവ്.

ദുഷ്ടലാക്കില്ലാതെ വിമര്‍ശനം ഉന്നയിക്കുക മാത്രമാണ് പ്രശാന്ത് ഭൂഷണ്‍ ചെയ്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ കോടതിയില്‍ വാദിച്ചു. ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്ന വിമര്‍ശനം മാത്രമാണ് ഉന്നയിച്ചതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം. ജൂണ്‍ 27 ന് സുപ്രീം കോടതിയെക്കുറിച്ചും ജൂണ്‍ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ വിമര്‍ശിച്ചും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഢംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in