സരിതയ്ക്ക് ഒരു ലക്ഷം പിഴയിട്ട് സുപ്രീം കോടതി, രാഹുലിനെതിരായ ഹര്‍ജി തള്ളി

സരിതയ്ക്ക് ഒരു ലക്ഷം പിഴയിട്ട് സുപ്രീം കോടതി, രാഹുലിനെതിരായ ഹര്‍ജി തള്ളി
Published on

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ കോടതിയിലുണ്ടായിരുന്നില്ല.

സരിതയ്ക്ക് ഒരു ലക്ഷം പിഴയിട്ട് സുപ്രീം കോടതി, രാഹുലിനെതിരായ ഹര്‍ജി തള്ളി
ബിജെപിയില്‍ ചേരിപ്പോര് കടുക്കുന്നു ; കെ സുരേന്ദ്രനെതിരെ പൊട്ടിത്തെറിച്ച് പി.എം വേലായുധന്‍

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരാണാധികാരി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ വിജയം റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഈ ആവശ്യം നേരത്തേ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ എട്ട് (3) വകുപ്പ് പ്രകാരം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളാം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക തള്ളിയത്. എന്നാല്‍ എറണാകുളം സെഷന്‍സ് കോടതി ശിക്ഷ സ്‌റ്റേ ചെയ്തിരുന്നെന്നും അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ടെന്നും സരിത ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു.

Supreme Court Dismissed Sartha Nairs plea to Cancel Victory of Wayanad MP Rahul Gandhi

Related Stories

No stories found.
logo
The Cue
www.thecue.in