പേരറിവാളന്റെ ജാമ്യത്തിനെതിരായ കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍; ഗവര്‍ണറെ ചോദ്യം ചെയ്ത് സുപ്രീം കോടതിയും

പേരറിവാളന്റെ ജാമ്യത്തിനെതിരായ കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍; ഗവര്‍ണറെ ചോദ്യം ചെയ്ത് സുപ്രീം കോടതിയും
Published on

രാജീവ് ഗാന്ധി വധക്കേസ് പ്രതിചേര്‍ക്കപ്പെട്ട എ.ജി. പേരറിവാളന്റെ ജാമ്യം നിഷേധക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പേരറിവാളനെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിന് ഗവര്‍ണര്‍ എതിരുനില്‍ക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളെ ഗവര്‍ണര്‍മാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ ജനാധിപത്യം താറുമാറാകും. ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു.

അതേസമയം പേരറിവാളനെ മോചിപ്പിക്കണമെന്ന തീരുമാനത്തില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പ് ഉണ്ടായിരുന്നെങ്കില്‍ അത് കാബിനറ്റിന് തന്നെ തിരിച്ചയക്കുകയായിരുന്നു വേണ്ടതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു പറഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷമായി ഗവര്‍ണര്‍ക്ക് ഇതേനിലപാട് ആണ് ഉള്ളതെന്നും ഇതിനിടയില്‍ പ്രയാസപ്പെടുന്നത് ശിക്ഷിക്കപ്പെട്ടയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ കണ്ണിന് മുന്നില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ നിശബ്ദമായിരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു.

30 വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പേരറിവാളന് എന്തുകൊണ്ടാണ് ജാമ്യം നിഷേധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. ചെയ്ത കുറ്റത്തിന് കുറഞ്ഞ കാലയളവ് ശിക്ഷ അനുഭവിച്ചവരെപ്പോലും വിട്ടയക്കുമ്പോള്‍ പേരറിവാളന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാത്തത് എന്തുകൊണ്ടാണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in