'ആത്മഹത്യാശ്രമം അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തില്‍'; ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴി

'ആത്മഹത്യാശ്രമം അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തില്‍'; ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴി

Published on

അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി. സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ടത്തില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയായ അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു. അതേസമയം സംഭവത്തില്‍ അദ്ദേഹം ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലുള്ള രാമകൃഷ്ണന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

'ആത്മഹത്യാശ്രമം അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തില്‍'; ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴി
'ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല സംഗീതനാടകഅക്കാദമി വേദി'; ആര്‍എല്‍വി രാമകൃഷ്ണന്‍

ശനിയാഴ്ച വൈകീട്ടാണ് രാമകൃഷ്ണനെ വീടിന് അടുത്തുള്ള കലാഗൃഹത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവിടെയാണ് അദ്ദേഹം നൃത്തം അഭ്യസിപ്പിക്കുന്നത്. ഉറക്കഗുളികകള്‍ അമിതമായി കഴിച്ചതാണെന്ന് പിന്നീട് വ്യക്തമായിരുന്നു. അതേസമയം സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. അധികമായി ഗുളിക കഴിച്ച് അബോധാവസ്ഥയിലായതിന്റെ പേരില്‍ ഇപ്പോള്‍ കേസെടുക്കേണ്ടതില്ലെന്നും അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുടുംബസുഹൃത്തുക്കളിലൊരാളായ സതീഷ്ബാബു രാമകൃഷ്ണനെ കാണാനെത്തിയപ്പോഴാണ് കലാഗൃഹത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

logo
The Cue
www.thecue.in