'യുപിഎസ്‌സി ജിഹാദ്, സിവില്‍സര്‍വീസ് പരീക്ഷ വിജയിക്കുന്ന മുസ്ലീങ്ങള്‍ വര്‍ധിക്കുന്നു', വിദ്വേഷ പ്രചരണവുമായി സുദര്‍ശന്‍ ന്യൂസ് മേധാവി

'യുപിഎസ്‌സി ജിഹാദ്, സിവില്‍സര്‍വീസ് പരീക്ഷ വിജയിക്കുന്ന മുസ്ലീങ്ങള്‍ വര്‍ധിക്കുന്നു', വിദ്വേഷ പ്രചരണവുമായി സുദര്‍ശന്‍ ന്യൂസ് മേധാവി
Published on

യുപിഎസ്‌സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്യുന്ന മുസ്ലീങ്ങളുടെ എണ്ണത്തില്‍ 'പെട്ടെന്ന്' വര്‍ധനവുണ്ടായെന്ന് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവാങ്കേ. മുസ്ലീം ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ എങ്ങനെയാണ് വര്‍ധനവുണ്ടായതെന്നും ചാനല്‍ പരിപാടിയില്‍ ചവാങ്കേ ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ജാമിയയിലെ ജിഹാദികള്‍' രാജ്യത്തെ അധികാര സ്ഥാനങ്ങളില്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്നും, പരിപാടിയില്‍ ഇയാള്‍ ചോദിക്കുന്നുണ്ട്. ഇതിന് മുമ്പും നിരവധി തവണ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളയാളാണ് ചവാങ്കേ. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പരിപാടിയുടെ ഒരു ട്രെയിലറും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചവാങ്കേയുടെ പരിപാടിയെ അപലപിച്ച് ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തി. 'മതത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് മത്സരാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള വാര്‍ത്ത സുദര്‍ശന്‍ ടിവി പ്രചരിപ്പിക്കുന്നു. സാമുദായികവും നിരുത്തരവാദപരവുമായ പത്രപ്രവര്‍ത്തനത്തെ ഞങ്ങള്‍ അപലപിക്കുന്നു', ഐപിഎസ് അസോസിയേഷന്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

ഒരുവിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന സുരേഷ് ചവാങ്കേയ്‌ക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഗലെ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in