'അത്തരം സ്ത്രീകളെ എപ്പോഴും ചോളവയലുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു' ; ഹത്രാസ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

'അത്തരം സ്ത്രീകളെ എപ്പോഴും ചോളവയലുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു' ; ഹത്രാസ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്
Published on

ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദളിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്. പ്രതിചേര്‍ക്കപ്പെട്ട സവര്‍ണരായ 4 പ്രതികള്‍ നിരപരാധികളാണെന്നും പെണ്‍കുട്ടി തന്നിഷ്ടക്കാരിയായിരുന്നുവെന്നുമാണ് ഉത്തര്‍പ്രദേശ്‌ ബാര്‍ബങ്കിയില്‍ നിന്നുള്ള ബിജെപി നേതാവ് രണ്‍ജീത് ബഹാദുര്‍ ശ്രീവാസ്തവയുടെ പരാമര്‍ശം. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടി ഇയാളെ വയലിലേക്ക് വിളിച്ചിരിക്കണം. ഈ സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായിരുന്നു. അതോടെ അവള്‍ പിടിക്കപ്പെട്ടിട്ടുണ്ടാകാമെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാക്കുകള്‍.

'അത്തരം സ്ത്രീകളെ എപ്പോഴും ചോളവയലുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു' ; ഹത്രാസ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്
'ഇത് റേപ്പ് ടൂറിസം' ; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് എസ് സുരേഷ്, വ്യാപക വിമര്‍ശനം

അത്തരം പെണ്‍കുട്ടികളെ ചില പ്രത്യേക സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തും. കരിമ്പിന്‍ പാടങ്ങളില്‍, ചോളവയലുകളില്‍, കുറ്റിക്കാട്ടില്‍, താഴ്ന്ന സ്ഥലങ്ങളില്‍,അല്ലെങ്കില്‍ കാടുകളിലൊക്കെ. എന്തുകൊണ്ടാണവര്‍ നെല്‍-ഗോതമ്പ് വയലുകളില്‍ മരിച്ച നിലയില്‍ കാണപ്പെടാത്തതെന്നുമായിരുന്നു ഇരയെ വ്യക്തിഹത്യ ചെയ്തുള്ള ശ്രീവാസ്തവയുടെ പരാമര്‍ശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇരയെ കുറ്റകൃത്യസ്ഥലത്തുനിന്നും വലിച്ചിഴയ്ക്കുന്നതിനൊന്നും സാക്ഷികളുമുണ്ടാകാറുമില്ല. പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണ്. അവരെ മോചിപ്പിച്ചില്ലെങ്കില്‍ അവര്‍ മാനസിക വേട്ടയാടലിന് ഇരകളാകും. നഷ്ടപ്പെടുന്ന യുവത്വം ആര് അവര്‍ക്ക് തിരിച്ചുനല്‍കും. സര്‍ക്കാര്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ. സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെടുന്നു. രാഷ്ട്രീയ നേതാവെന്ന് വിളിക്കപ്പെടാന്‍ ശ്രീവാസ്തവ യോഗ്യനല്ലെന്നായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ ഇതേക്കുറിച്ചുള്ള പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in