മലയാളി കൂട്ടായ്മ 'സക്സസ് സ്റ്റോറീസ്' ക്ലബ്ബ് ഹൗസ് 'ക്രിയേറ്റര്‍ ഫസ്റ്റ്' പട്ടികയില്‍

മലയാളി കൂട്ടായ്മ 'സക്സസ് സ്റ്റോറീസ്' ക്ലബ്ബ് ഹൗസ് 'ക്രിയേറ്റര്‍ ഫസ്റ്റ്' പട്ടികയില്‍
Published on

ഓഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസിന്റെ 'ക്രിയേറ്റര്‍ ഫസ്റ്റ്' പദ്ധതിയിലേക്ക് മലയാളികളുടെ നേതൃത്വത്തിലുള്ള 'സക്‌സസ് സ്റ്റോറീസ്- ഇന്‍സ്പയറിങ് പീപ്പിള്‍' എന്ന പരിപാടി തെരഞ്ഞെടുത്തു. പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ആറ് ക്രിയേറ്റേര്‍സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ടാമരിന്‍ഡ് ഇവന്റ്‌സിന്റെ മാനേജിങ് ഡയറക്ടറും മലയാളം പോഡ്കാസ്റ്ററുമായ അരബിന്ദ് ചന്ദ്രശേഖര്‍, ആബാ സോഫ്റ്റ് ഡയറക്ടര്‍ തോമസ് സഖറിയ, കണ്‍സള്‍ട്ടന്റും ജെ ആന്‍ഡ് ബി അസോസിയേറ്റ്സിന്റെ ഡയറക്ടറുമായ ബിജി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന പരിപാടിയാണ് സക്‌സസ് സ്റ്റോറീസ്- ഇന്‍സ്പയറിങ് പീപ്പിള്‍ എന്നത്. ഏതാണ്ട് 24,000 അംഗങ്ങളുള്ള കേരള കഫെ എന്ന ക്ലബ്ബിലാണ് പ്രക്ഷേപണം ചെയ്യുന്നത്. സാധാരണക്കാരുടെ അസാധാരണമായ വിജയകഥകള്‍ പങ്കുവെക്കുന്ന പരിപാടി ഇതിനോടകം 120 എപ്പിസോഡുകള്‍ പിന്നിട്ട് കഴിഞ്ഞു.

കണ്ടന്റ് പ്രൊഡക്ഷന്‍, ക്രിയേറ്റീവ് ഡവലപ്‌മെന്റ് എന്നിവയില്‍ ക്രിയേറ്റര്‍മാര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് 'ക്രിയേറ്റര്‍ ഫസ്റ്റ്' പദ്ധതിയിലൂടെ ക്ലബ്ബ് ഹൗസ് ലക്ഷ്യമിടുന്നത്. പ്രതിമാസ സ്റ്റൈഫെന്റിലൂടെയോ, വിവിധ ബ്രാന്‍ഡുകളുമായുള്ള സഹകരണത്തിലൂടെയോ ക്രിയേറ്റര്‍മാര്‍ക്ക് സാമ്പത്തിക സഹായവും പദ്ധതിയിലൂടെ ലഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in