കോപ്പിയടി തടയാന്‍ കാര്‍ട്ടണ്‍ ബോക്സ്; വിദ്യാര്‍ത്ഥികളുടെ തലയില്‍ വിചിത്ര വിദ്യാ പരീക്ഷണം 

കോപ്പിയടി തടയാന്‍ കാര്‍ട്ടണ്‍ ബോക്സ്; വിദ്യാര്‍ത്ഥികളുടെ തലയില്‍ വിചിത്ര വിദ്യാ പരീക്ഷണം 

Published on

കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ വിചിത്ര വിദ്യാ പരീക്ഷണവുമായി കര്‍ണാടകയിലെ സ്വകാര്യ കോളേജ്. ഹവേരിയിലെ ഭഗത് പി.യു കോളേജിലാണ് സംഭവം. ബുധനാഴ്ച അര്‍ധവാര്‍ഷിക പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് തല മൂടാന്‍ പ്രത്യേകം തയ്യാറാക്കിയ കാര്‍ട്ടണ്‍ ബോക്സ് നല്‍കുകയായിരുന്നു. മുഖം വരുന്ന ഭാഗം മാത്രം ഒഴിവാക്കിയ പെട്ടികള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധപൂര്‍വം ധരിപ്പിച്ചു. കുട്ടികള്‍ മറ്റ് പേപ്പറിലേക്ക് എത്തി നോക്കുന്നത് തടയാനെന്ന് അവകാശപ്പെട്ടാണ് കോളേജ് ഇത്തരത്തില്‍ വിചിത്രമായ പരീക്ഷണം നടത്തിയത്. പെട്ടിയും തലയിലേറ്റി വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ കോളജിനെതിരെ രൂക്ഷമായ വിമര്‍ശനവും പരാതികളും ഉയര്‍ന്നു.

കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ സതീഷാണ് കോപ്പിയടി തടയാന്‍ ഈ വിദ്യ അവതരിപ്പിച്ചത്. കാര്‍ട്ടണ്‍ ബോര്‍ഡുകള്‍ ധരിച്ചപ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടെങ്കിലും എടുത്തുമാറ്റാന്‍ അനുവദിച്ചിരുന്നില്ല. സംഭവം വിവാദമായതിന് പിന്നാലെ കോളേജിന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പീര്‍സാദ് കോളേജ് സന്ദര്‍ശിച്ച് അധികൃതരില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു. മേലില്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 കോപ്പിയടി തടയാന്‍ കാര്‍ട്ടണ്‍ ബോക്സ്; വിദ്യാര്‍ത്ഥികളുടെ തലയില്‍ വിചിത്ര വിദ്യാ പരീക്ഷണം 
ആരാണ് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?; അരവിന്ദ് ബോബ്‌ഡെയെ അറിയാം

കുട്ടികളുടെ തലയില്‍ കാര്‍ട്ടണ്‍ വെച്ച് പരീക്ഷയെഴുതിച്ച ചിത്രങ്ങള്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ വാട്‌സാപ്പില്‍ പങ്കുവെച്ചത് കണ്ടിരുന്നു. കോളജിലെത്തുമ്പോള്‍ കുട്ടികള്‍ കാര്‍ട്ടണ്‍ ബോര്‍ഡുകള്‍ തലയില്‍ വെച്ച് പരീക്ഷയെഴുതുന്നതാണ് കണ്ടത്. ഇതോടെ അഡ്മിനിസ്‌ട്രേറ്ററോട് വിശദീകരണം തേടുകയായിരുന്നുവെന്നും പീര്‍സാദ് പറഞ്ഞു. ബിഹാറിലെ ഒരു കോളജില്‍ ഇത്തരത്തില്‍ പരീക്ഷ നടത്തിയത് ഇവിടെ പരീക്ഷിക്കുകയായിരുന്നെന്ന അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞെട്ടിയെന്നും പീര്‍സാദ് കൂട്ടിച്ചേര്‍ത്തു. സംഭവം ഗൗരവമായി കാണുന്നതായും കോളജിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കര്‍ണാടക വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കി.

 കോപ്പിയടി തടയാന്‍ കാര്‍ട്ടണ്‍ ബോക്സ്; വിദ്യാര്‍ത്ഥികളുടെ തലയില്‍ വിചിത്ര വിദ്യാ പരീക്ഷണം 
ഓണ്‍ലൈനില്‍ വിറ്റ ബേബി പൗഡറില്‍ ആസ്‌ബെസ്റ്റോസ്; 33,000 ടിന്‍ തിരിച്ചുവിളിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
logo
The Cue
www.thecue.in