‘ആരോഗ്യവകുപ്പ് അധികൃതര്‍ എന്നും വിളിക്കും, ഇടക്കിടെ വീട്ടിലെത്തുന്നുമുണ്ട്’; ഇറ്റലിയില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥിനി ദ ക്യുവിനോട് 

‘ആരോഗ്യവകുപ്പ് അധികൃതര്‍ എന്നും വിളിക്കും, ഇടക്കിടെ വീട്ടിലെത്തുന്നുമുണ്ട്’; ഇറ്റലിയില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥിനി ദ ക്യുവിനോട് 

Published on

കൊറോണ പടര്‍ന്നു പിടിക്കുന്ന ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തെത്തിയതിന് ശേഷമുള്ള അനുഭവം ദ ക്യുവിനോട് പങ്കുവെച്ച് സ്‌പേസ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി അമൃത രാജാമണി. നാട്ടിലെത്തിയ ഉടനെ ആരോഗ്യവകുപ്പില്‍ നിന്നുള്ള ആളുകള്‍ വീട്ടിലെത്തിയിരുന്നുവെന്നും, ദിവസവും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അമൃത ദ ക്യുവിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

''ഫെബ്രുവരി 29നാണ് നാട്ടിലെത്തിയത്. ഡല്‍ഹി വഴിയായിരുന്നു യാത്ര. പരീക്ഷ സമയമായതിനാല്‍ അവധിയായിരുന്നു. 24ന് ക്ലാസ് തുടങ്ങാനിരുന്നതാണെങ്കിലും, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ചു. ഫെബ്രുവരി 22 മുതലാണ് ഇറ്റലിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും ദൗര്‍ലഭ്യം നേരിട്ട് തുടങ്ങിയിരുന്നു. ഇതോടെ അമൃത ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദ ക്യുവിനോട് പറഞ്ഞു.

ഞങ്ങള്‍ താമസിച്ചിരുന്നത് മിലാനിലായിരുന്നു അവിടെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. 28ന് ഫ്‌ളൈറ്റ് കയറി 29ന് ഡല്‍ഹിയിലെത്തി. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ ഉടനെ സ്‌ക്രീനിങും മറ്റ് പരിശോധനകളും നടത്തി. അതിലൊന്നും കുഴപ്പമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡൊമസ്റ്റിക് ഫ്‌ളൈറ്റില്‍ ബാംഗ്ലൂരിലെത്തി, തുടര്‍ന്ന് അട്ടപ്പാടിയിലെ വീട്ടിലും.

 ‘ആരോഗ്യവകുപ്പ് അധികൃതര്‍ എന്നും വിളിക്കും, ഇടക്കിടെ വീട്ടിലെത്തുന്നുമുണ്ട്’; ഇറ്റലിയില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥിനി ദ ക്യുവിനോട് 
'കൈ വിട്ടു പോയാല്‍ നിയന്ത്രിക്കാനാവില്ല'; കൊറോണയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍

നാട്ടിലെത്തിയ ഉടനെ പരിശോധനയ്ക്കായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ആളുകളും വീട്ടിലെത്തി. ഡല്‍ഹിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരെത്തിയത്. 14 ദിവസം പുറത്ത് പോകരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. മാസ്‌കുള്‍പ്പടെയുള്ള വസ്തുക്കള്‍ തന്നു. വയറിന് സുഖമില്ല ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍, അരമണിക്കൂറിനുള്ളില്‍ ഡോക്ടറെ വീട്ടിലെത്തിച്ചു. ദിവസവും ആരോഗ്യവകുപ്പില്‍ നിന്ന് വിളിച്ച് അന്വേഷിക്കും, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നൊക്കെ ചോദിക്കും. ഇടയ്ക്കിടയ്ക്ക് നേരിട്ടെത്തി അന്വേഷിക്കുമെന്നും അമൃത ദ ക്യുവിനോട് പറഞ്ഞു.

'അച്ഛന്‍ രണ്ടുദിവസമായി ജോലിക്ക് പോകുന്നില്ല. നാട്ടുകാരുടെ ഭാഗത്തു നിന്ന് ബുദ്ധിമുട്ടുകളൊന്നുമില്ല. കഴിഞ്ഞ ദിവസം ആരെയോ ആംബുലന്‍സില്‍ കൊണ്ടുപോകുന്നത് കണ്ട് ഞാനാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചിരുന്നു. അവരെല്ലാം വീട്ടിലേക്ക് ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ആന്ധ്രയിലും, തെലങ്കാനയിലും, കര്‍ണാടകയിലുമൊക്കെയുള്ള സുഹൃത്തുക്കള്‍ എനിക്കൊപ്പം ഇറ്റലിയില്‍ നിന്നെത്തിയിരുന്നു. അവര്‍ക്കും വേറെ കുഴപ്പങ്ങളൊന്നുമില്ല. എല്ലാവരും നിരീക്ഷണത്തിലാണ്.' അമൃത ദ ക്യുവിനോട് പറഞ്ഞു.

logo
The Cue
www.thecue.in