സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കും ; ബാറുകളില്‍ വില്‍പ്പന മാത്രം 

സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കും ; ബാറുകളില്‍ വില്‍പ്പന മാത്രം 

Published on

സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കും. ബെവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ തുറക്കും. എന്നാല്‍ ബാറുകളില്‍ മദ്യവില്‍പ്പന മാത്രമായിരിക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്‍പത്തെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരുന്നു. അതിനാല്‍ ഇവ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.

സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കും ; ബാറുകളില്‍ വില്‍പ്പന മാത്രം 
‘അട്ടംപരതി ഗോപാലന്റെ മകന്‍ കൊറോണയേക്കാള്‍ മാരക വൈറസ്’ ; മുല്ലപ്പള്ളിക്കെതിരെ വ്യക്ത്യധിക്ഷേപവുമായി എം.വി ജയരാജന്‍  

വിവിധ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച ഇളവുകള്‍ പ്രഖ്യാപിച്ചത്. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകളും ഞായറാഴ്ച നടക്കുന്നുണ്ട്. സംസ്ഥാനത്ത് 576 ബാറുകളും, 291 ബിയര്‍ വില്‍പ്പന കേന്ദ്രങ്ങളും, 265 ബെവ്‌കോ ഷോപ്പുകളും,36 കണ്‍സ്യൂമര്‍ഫെഡ് ശാലകളുമാണ്‌ മദ്യവിതരണം നടത്തുന്നത്.

logo
The Cue
www.thecue.in