സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ പുതുവത്സര ദിനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സിനിമാ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം താത്കാലികമായി സിനിമ പ്രദര്‍ശനം അനുവദിക്കില്ല. ഒമിക്രോണ്‍ വ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രി കാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഇന്നലെയാണ് സര്‍ക്കാര്‍ രാത്രി കാല കര്‍ഫ്യു പ്രഖ്യാപിച്ചത്. രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയാണ് നിയന്ത്രണങ്ങള്‍. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ സംസ്ഥാനത്തെ കടകള്‍ രാത്രി പത്ത് മണിക്ക് അടയ്ക്കണം. അനാവശ്യമായ രാത്രി യാത്രയ്ക്കും നിയന്ത്രണമുണ്ട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കാനും പാടുള്ളതല്ല. പുതുവര്‍ഷ ആഘോഷത്തെ മുന്‍നിര്‍ത്തിയാണ് നാല് ദിവസത്തെ നിയന്ത്രണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.