ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കും; വഫയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ്

ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കും; വഫയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ്

Published on

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ഇരുവര്‍ക്കും മോട്ടോര്‍വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നടപടി. അമിതവേഗതയും മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമെയെന്ന് കാണിച്ചാണ്് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വാഹന ഉടമയായ വഫ നജീബിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. കവടിയാര്‍ വെള്ളയമ്പലം റോഡില്‍ അമിത വേഗതയില്‍ വാഹനമോടിച്ചെന്നും കടുത്ത സണ്‍ ഫിലിം ഗ്ലാസ് കാറില്‍ പതിച്ചെന്നും കാണിച്ചാണ് നടപടി. കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തിനും മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52നും വിരുദ്ധമായതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് വഫയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കും; വഫയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ്
ശ്രീറാം അറസ്റ്റില്‍; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

അശ്രദ്ധമായി അമിത വേഗതയില്‍ വാഹനമോടിച്ചതാണ് ബഷീറിന്റെ മരണത്തിന് കാരണമായതെന്ന് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

logo
The Cue
www.thecue.in