'ആ പോസ്റ്റ് വ്യാജം', സംവരണ വിരുദ്ധ പ്രസ്താവന തന്റേതല്ലെന്ന് ശ്രീധന്യ ഐഎഎസ്

'ആ പോസ്റ്റ് വ്യാജം', സംവരണ വിരുദ്ധ പ്രസ്താവന തന്റേതല്ലെന്ന് ശ്രീധന്യ ഐഎഎസ്
Published on

സാമുദായിക സംവരണം സംബന്ധിച്ച് തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യ സുരേഷ്. സംവരണ വിഭാഗത്തിലൂടെയല്ല ഐഎഎസ് നേടിയതെന്നും എല്ലാ ആനുകൂല്യങ്ങളും വേണ്ടെന്ന് വെച്ച് ജനറല്‍ വിഭാഗത്തിലാണ് പരീക്ഷ എഴുതി 410-ാം റാങ്ക് നേടിയതെന്നും ശ്രീധന്യ പറഞ്ഞതായുള്ള സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വ്യാജസന്ദേത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പരാതി നല്‍കിയതായും, പോസ്റ്റ് നീക്കം ചെയ്യുമെന്ന് ഉറപ്പ് ലഭിച്ചതായും ശ്രീധന്യ മീഡിയ വണ്ണിനോട് പറഞ്ഞു. പലരുടെയും വിചാരം താന്‍ സംവരണ വിഭാഗത്തില്‍ നിന്നാണ് 410-ാം റാങ്ക് നേടിയതെന്നാണെന്നും, ഒരു പരീക്ഷയിലും താന്‍ സംവരണ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തുനിന്നിട്ടില്ലെന്നും ശ്രീധന്യ പറയുന്നതായാണ് പോസ്റ്റിലുണ്ടായിരുന്നത്.

വയനാട്ടുകാരിയായ ശ്രീധന്യ ഒട്ടേറെ പരിമിതികള്‍ മറികടന്നാണ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് ശ്രീധന്യ നേടിയത്. തരിയോട് നിര്‍മ്മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശ്രീധന്യ, സിവില്‍ സര്‍വീസ് പഠനം നടത്തിയത് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ താല്‍കാലിക ജോലി ചെയ്തു കൊണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in