സംഘ്പരിവാര്‍ ചാനലിലെ ഇസ്ലാം വിരുദ്ധ പരിപാടിക്ക് പിന്‍തുണ ; അമുലിനെതിരെ ബഹിഷ്‌കരണാഹ്വാനം

സംഘ്പരിവാര്‍ ചാനലിലെ ഇസ്ലാം വിരുദ്ധ പരിപാടിക്ക് പിന്‍തുണ ; അമുലിനെതിരെ ബഹിഷ്‌കരണാഹ്വാനം
Published on

സംഘപരിവാര്‍ ചാനലായ സുദര്‍ശന്‍ ടിവിയുടെ മതവിദ്വേഷ പരിപാടിയുടെ സ്‌പോണ്‍സറായി തുടരുന്ന അമുലിനെതിരെ സമൂഹമാധ്യമങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം. ബിന്ദാസ് ബോല്‍ എന്ന ഇസ്ലാം വിരുദ്ധ പരിപാടിക്കും സുദര്‍ശന്‍ ടിവിക്കും അമുല്‍ പിന്‍തുണ നല്‍കി വരുന്നതിലാണ് പ്രതിഷേധം. സര്‍ക്കാര്‍ ജോലികള്‍ മുസ്ലിങ്ങള്‍ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് യു.പി.എസ്.സി ജിഹാദ് എന്ന ഹാഷ്ടാഗില്‍ സുദര്‍ശന്‍ ടിവി നടത്താനിരുന്ന പരിപാടി ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു. വെള്ളിയാഴ്ച എട്ടുമണിക്കായിരുന്നു പരിപാടി ഷെഡ്യൂള്‍ ചെയ്തിരുന്നത്.

എന്നാല്‍ ജാമിയ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തു. ജസ്റ്റിസ് നവീന്‍ ചാവ് ലയുടെ സിംഗിള്‍ ബെഞ്ചാണ് പരിപാടി തടഞ്ഞത്. എന്നിട്ടും അമുല്‍ സ്‌പോണ്‍സര്‍ ഷിപ്പില്‍ നിന്ന് പിന്‍മാറിയിട്ടില്ല. പ്രകടമായി ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്ന ചാനലാണ് സുദര്‍ശന്‍ ടി.വി.അത്തരമൊരു ചാനലിന് ഇങ്ങനെയൊരു ഘട്ടത്തിലും പിന്‍തുണ നല്‍കുന്ന സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്.

ഇന്ത്യയുടെ രുചി എന്ന അമുലിന്റെ പരസ്യവാചകം ഇന്ത്യയുടെ മാലിന്യം എന്നാക്കിയും പ്രചരണം നടക്കുന്നുണ്ട്. അതേസമയം ചാനല്‍ പ്രഖ്യാപിച്ച പരിപാടിക്കെതിരെ ഐപിഎസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഉത്തരവാദിത്ത രഹിതവും വര്‍ഗീയത നിറഞ്ഞതുമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമാണിതെന്നായിരുന്നു ഐപിഎസ് അസോസിയേഷന്റെ പ്രതികരണം. സ്‌പോണ്‍സര്‍ഷിപ്പില്‍ പുനരാലോചന വേണമെന്ന് യു.കെ ആസ്ഥാനമായ സ്‌റ്റോപ്പ് ഫണ്ടിങ് ഹെയ്റ്റ് അമുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in