രജനികാന്തിന്റെ പാര്‍ട്ടി 'മക്കള്‍ സേവൈ കക്ഷി', ചിഹ്നം ഓട്ടോറിക്ഷയെന്നും റിപ്പോര്‍ട്ട്

രജനികാന്തിന്റെ പാര്‍ട്ടി 'മക്കള്‍ സേവൈ കക്ഷി', ചിഹ്നം ഓട്ടോറിക്ഷയെന്നും റിപ്പോര്‍ട്ട്
Published on

നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് 'മക്കള്‍ സേവൈ കക്ഷി' എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ അവസാനം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ തന്നെ രജനികാന്ത് അറിയിച്ചിരുന്നു. മക്കള്‍ സേവൈ കക്ഷി എന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനു വേണ്ടിയുള്ള അപേക്ഷയില്‍ രജനികാന്തിന്റെ പേര് പരാമര്‍ശിച്ചിട്ടുള്ളതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ആരാണ് അപേക്ഷകന്‍ എന്ന വിവരം പുറത്തുവിട്ടിട്ടില്ല.

പാര്‍ട്ടി ചിഹ്നമായി 'ഓട്ടോറിക്ഷ'യും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാബയിലെ ഇരുവിരലുകള്‍ ഉയര്‍ത്തിയുള്ള മുദ്ര(ഹസ്ത മുദ്ര)യാണ് പാര്‍ട്ടി ചിഹ്നത്തിനുള്ള പ്രഥമ പരിഗണനയായി അപേക്ഷയില്‍ നല്‍കിയിരുന്നത്. ഇതിന് കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നവുമായി സാമ്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവിലുണ്ടായിരുന്ന മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേര് മാറ്റിയാണ് മക്കള്‍ സേവൈ കക്ഷിയാക്കിയിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ 234 അസംബ്ലി മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in