വധഭീഷണി: കെ.എം. ഷാജിയുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഗൂഗിളില്‍ നിന്നും വിവരം തേടുമെന്ന് എസ്.പി. യതീഷ് ചന്ദ്ര

വധഭീഷണി: കെ.എം. ഷാജിയുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഗൂഗിളില്‍ നിന്നും വിവരം തേടുമെന്ന് എസ്.പി. യതീഷ് ചന്ദ്ര
Published on

അധോലോകസംഘം വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കെ.എം. ഷാജി എം.എല്‍.എയുടെ പരാതിയില്‍ ഗൂഗിളില്‍ നിന്നും വിവരം തേടുമെന്ന് കണ്ണൂര്‍ എസ്.പി. യതീഷ് ചന്ദ്ര. വധിക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള ഇമെയിലിനെ സംബന്ധിച്ച് ഗൂഗിളില്‍ നിന്നും വിവരം തേടും. കെ.എം. ഷാജിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും യതീഷ് ചന്ദ്ര അറിയിച്ചു.

കണ്ണൂര്‍ ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെന്ന് ആരോപിക്കപ്പെട്ട ആള്‍ ഒളിവിലാണെന്നും എസ്.പി. യതീഷ് ചന്ദ്ര വ്യക്തമാക്കി. ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന ആളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കെ.എം. ഷാജിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ചിലര്‍ തന്നെ വധിക്കാന്‍ മുംബൈയിലെ ഗുണ്ടാ സംഘത്തെ ബന്ധപ്പെട്ടുവെന്നാണ് കെ.എം. ഷാജി എം.എല്‍.എയുടെ പരായി. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. പാപ്പിനിശ്ശേരി സ്വദേശി മുംബൈയിലെ ഗുണ്ടാ സംഘാംഗവുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയുള്‍പ്പെടെയാണ് പരാതി നല്‍കിയതെന്നാണ് കെ.എം. ഷാജി അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in