ടി.പിയെക്കുറിച്ച് പാടിയ 'ഇതിഹാസമാണ് നീ പ്രിയസഖാവേ', രക്തസാക്ഷി ഗ്രാമത്തില്‍ വരുമെന്ന് എസ്.പി.ബി ഉറപ്പുനല്‍കിയിരുന്നു

ടി.പിയെക്കുറിച്ച് പാടിയ 'ഇതിഹാസമാണ് നീ പ്രിയസഖാവേ', രക്തസാക്ഷി ഗ്രാമത്തില്‍ വരുമെന്ന് എസ്.പി.ബി ഉറപ്പുനല്‍കിയിരുന്നു
Published on

ഒഞ്ചിയത്തിന്റെ പ്രിയരക്തസാക്ഷി ടിപി ചന്ദ്രശേഖരനെ കുറിച്ചുള്ള 'ഇതിഹാസമാണ് നീ പ്രിയ സഖാവേ' എന്ന വരികള്‍ പാടിയത് എസ്പി ബാലസുബ്രഹ്മണ്യം.ടിപി ചന്ദ്രശേഖരന്റെ സ്മരണക്കായി വടകരയിലെ സഫ്ദര്‍ ഹാഷ്മി നാട്യസംഘം തയ്യാറാക്കിയ സിഡിയിലെ ഗാനമാണ് എസ്പിബി പാടിയത്. ടിപി ചന്ദ്രശേഖരനെക്കുറിച്ചും രക്തസാക്ഷിത്വത്തെക്കുറിച്ചും ചോദിച്ച് മനസിലാക്കിയാണ് എസ്പിബി ഗാനം ആലപിച്ചതെന്ന് വരികളെഴുതിയ ടിവി സച്ചിന്‍ പറയുന്നു.

വരികള്‍ എഴുതുന്നതിനിടെയാണ് എസ്പിബിയെ കൊണ്ട് പാടിക്കണമെന്ന ആഗ്രഹം ഉണ്ടായതെന്ന് സച്ചിന്‍. ഗാനത്തിന് ഈണം നല്‍കിയ അജിത് ശ്രീധറാണ് എസ്പിബിയെ ബന്ധപ്പെട്ടത്. ചെന്നൈയില്‍ സൗണ്ട് എഞ്ചിനീയറായിരുന്നു അജിത്. എസ്പിബി പാടാന്‍ സന്നദ്ധത അറിയിച്ചതോടെ തമിഴ്, ഹിന്ദി, ഇംഗീഷ് ഭാഷകളിലെഴുതിയ വരികളുമായി ചെന്നൈയിലെ സ്റ്റുഡിയോയിലെത്തി. വിശദമായി സംസാരിച്ചതിന് ശേഷം വരികള്‍ പറയാന്‍ ആവശ്യപ്പെട്ടു. ഗാനരചയിതാവിന്റെയും സംഗീതസംവിധായകന്റെയും പേരുകള്‍ ഡയറിയില്‍ ആദ്യം എഴുതി. പാട്ടിന്റെ പേര് ഇതിഹാസം എന്നും കുറിച്ചു. വരികള്‍ തെലുങ്കില്‍ എഴുതി.

അവസാന വരികള്‍ ആവര്‍ത്തിച്ച് പാടിയത് എസ്പിബിയുടെ സ്വന്തം തീരുമാനമായിരുന്നുവെന്ന് സച്ചിന്‍ പറയുന്നു. അത് അപൂര്‍വ്വമാണെന്ന് സ്റ്റുഡിയോയിലുള്ളവരും പങ്കുവെച്ചു. എസ്പിബിക്കൊപ്പം ഫോട്ടോയെടുക്കുമ്പോള്‍ സ്റ്റുഡിയോയിലെ ചുവപ്പ് ബാക്ക് ഗ്രൗണ്ട് തന്നെ അദ്ദേഹം തെരഞ്ഞെടുത്തുവെന്ന് സച്ചിന്‍ പറയുന്നു. രക്തസാക്ഷി ഗ്രാമത്തില്‍ ഒരിക്കല്‍ വരുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in