എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
Published on

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ആഗസ്ത് അഞ്ചിനാണ് കൊവിഡ് ബാധിച്ച് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ഏഴാം തിയ്യതി കൊവിഡ് രോഗമുക്തി നേടിയിരുന്നു. എന്നാല്‍ പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായി. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടി.ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ എസ്പി ചരണ്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യസ്ഥിതി മോശമായത്.

16 ഭാഷകളിലായി നാല്പതിനായിരത്തോളം പാട്ടുകളാണ് എസ്പിബി പാടിയത്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറ് തവണ ലഭിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷണ്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്പിബി തിളങ്ങി.

Related Stories

No stories found.
logo
The Cue
www.thecue.in