ഹലാല്‍ മാംസം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നിഷിദ്ധമെന്ന് ബി.ജെ.പി; റസ്റ്റോറന്റുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം

ഹലാല്‍ മാംസം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നിഷിദ്ധമെന്ന് ബി.ജെ.പി; റസ്റ്റോറന്റുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം
Published on

ഹലാല്‍ മാംസത്തിനെതിരെ ബി.ജെ.പി. ഹലാല്‍ മാംസമാണോ വില്‍ക്കുന്നതെന്ന് റസ്‌റ്റോറന്റുകളിലും കടകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ബി.ജെ.പിക്ക് കീഴിലുള്ള സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരും.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി കമ്മറ്റിയുടെ അനുമതി ലഭിച്ചതോടെ അംഗീകാരത്തിനായി സഭയിലേക്ക് അയച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഭ ഇത് അംഗീകരിക്കുന്നതോടെ ചട്ടമായി മാറും. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സമാനമായ നിര്‍ദേശം 2018ല്‍ സമാനമായ നിര്‍ദേശം പാസാക്കിയിരുന്നു.

ഹലാല്‍ മാംസം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നിഷിദ്ധമാണെന്നാണ് കോര്‍പ്പറേഷന്റെ വാദം. കോര്‍പ്പറേഷനുള്ളിലുള്ള 1000 റസ്റ്റോറന്റുകളില്‍ വിളമ്പുന്ന മാംസം ഹലാലാണോയെന്ന് വ്യക്തമാക്കുന്നില്ലെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in